ആലപ്പുഴ: കുറ്റകരമായ റവന്യു ചട്ട ലംഘനമാണ് തോമസ് ചാണ്ടിയുടെ ലേക്പാലസില്‍ നടന്നത്. മാര്‍ത്താണ്ഡം കായല്‍ വിഷയത്തിലും നടപടിയുണ്ടാവണം- മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ റവന്യു സെക്രട്ടറിക്ക് ശനിയാഴ്ച വൈകിട്ട് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതാണിത്. ഇതോടെ തനിക്കെതിരെ തെളിവിന്റെ കണികയെങ്കിലുമുണ്ടെങ്കിൽ രാജിയെന്ന നിയമസഭയിലെ വെല്ലുവിളി തോമസ് ചാണ്ടിക്കു തന്നെ കുരുക്കായി. പിണറായി മന്ത്രിസഭയിൽ നിന്ന് ‘മൂന്നാമത്തെ വിക്കറ്റ് ‘ ഉടൻ തോമസ് ചാണ്ടിയുടെ രൂപത്തിൽ തെറിക്കുമെന്നും പിന്നാലെ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും തന്നെയാണ് വിവരങ്ങൾ.
റവന്യു മന്ത്രിക്ക് റവന്യു സെക്രട്ടറി റിപ്പോർട്ട് കൈമാറി.അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കളക്ടര്‍ ടി വി അനുപമയുടെ റിപ്പോർട്ട് സർക്കാരിന് കുരുക്കായതോടെ മുന്നണിയിൽ വ്യാപക ചർച്ചകൾക്കും തുടക്കമായി. ഇന്നലെ വൈകിട്ട് റവന്യു പ്രിന്‍സിപ്പല്‍ സെക്രറിക്ക് സമർപ്പിച്ച റിപ്പോര്‍ട്ടിൽ റവന്യു ചട്ടങ്ങളുടെ നഗ്നമായ ലംഘനം നടന്നിട്ടുണ്ടെന്നും നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ലേക് പാലസിലെയും മാര്‍ത്താണ്ഡം കായലിലെയും കയ്യേറ്റം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ടാണ് കളക്ടര്‍ സമര്‍പ്പിച്ചത്. മാര്‍ത്താണ്ഡം കായലില്‍ ഒന്നരമീറ്ററോളം പൊതു വഴി തോമസ് ചാണ്ടി കയ്യേറി. ഇതില്‍ ഉടനടി നടപടിയുണ്ടാവണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
കൂടാതെ രേഖകളുടെ പരിശോധനയ്ക്കായി റിസോര്‍ട്ട് അധികൃതരെയും പാടശേഖര സമിതി അംഗങ്ങളെയും കളക്ടറേറ്റിലേക്ക് വിളിച്ചുവരുത്തിയിരുന്നു ലംഘനം നടന്നോ എന്നറിയുവാനായി ഉപഗ്രഹ ചിത്രങ്ങളുടെ സഹായവും തേടിയിരുന്നു രണ്ടു ഭാഗങ്ങള്‍ ആയുള്ള റിപ്പോര്‍ട്ടാണ് കളക്ടര്‍ തയ്യാറാക്കി നല്‍കിയത് റിസോര്‍ട്ടിനു സമീപത്തെ റോഡ് നിര്‍മാണവും നിലം നികത്തലും സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട് ആണ് ആദ്യ ഭാഗത്തില്‍. മാര്‍ത്താണ്ഡം കായലില്‍ നിലം നികത്തല്‍ സംബന്ധിച്ച് നിജ സ്ഥിതിയാണ് രണ്ടാം ഭാഗ റിപ്പോര്‍ട്ടില്‍ ഉള്ളത്.
റിസോര്‍ട്ട് സംബന്ധിച്ച നിയമ ലംഘനത്തിന് നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന ഉള്ളതായിട്ടാണ് സൂചന റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡും റിസോര്‍ട്ടിന് സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മാണവും നിയമവിരുദ്ധമാണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ റിസോര്‍ട്ടിനു മുന്നിലെ ബോയ് സ്ഥാപിക്കാനുള്ള ആര്‍ഡിഒയുടെ അനുമതി പുനപരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു മാര്‍ത്താണ്ഡം കായലില്‍ നിയമവിരുദ്ധമായി മണ്ണിട്ടുനികത്തി കാര്യവും മണ്ണിട്ടുനികത്തി വിഷയത്തില്‍ നടപടിക്കും ശുപാര്‍ശയുണ്ട്.റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡും പ്രസവത്തിനു സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ട് നിയമ വിരുദ്ധമാണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ റിസോര്‍ട്ടിനു മുന്നിലെ ബോയ സ്ഥാപിക്കാനുള്ള ആര്‍ഡിഒയുടെ അനുമതി പുനപരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മാര്‍ത്താണ്ഡം കായലില്‍ നിയമവിരുദ്ധമായി മണ്ണിട്ടുനികത്തി കാര്യവും മണ്ണിട്ടുനികത്തി വിഷയത്തില്‍ നടപടിക്കും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട.് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ മാര്‍ത്താണ്ഡം കായല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. ഏതായാലും നിയമലംഘനങ്ങള്‍ക്ക് നടപടി വേണമെന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ സമര്‍പ്പിച്ചിരിക്കുന്നത് നടപടിയെടുക്കേണ്ടത് സര്‍ക്കാരും.
ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടില്‍ പാര്‍ക്കിംഗിനായി സ്ഥലം ഒരുക്കിയത് നിലം നികത്തിയാണെന്ന് നേരത്തെ നടത്തിയ പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന വിശദ അന്വേഷണത്തില്‍ റിസോര്‍ട്ട് അധികൃതര്‍ തന്നെ കയ്യേറ്റം സമ്മതിച്ചിച്ചു. കോടികൾ വിലവരുന്ന 50 സെന്റിനടുത്ത് നികത്തിയെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ മന്ത്രിയുടെ പേരിലുള്ള ഭൂമിയിലല്ല സഹോദരിയുടെ പേരിലുള്ള ഭൂമിയിലാണ് നികത്തല്‍ നടന്നിട്ടുള്ളത്.നിലം നികത്തിയ വസ്തുവിന്റെ ഉടമക്കെതിരെ നടപടിയെടുക്കണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് റവന്യു വകുപ്പാണ്.