പി​ണ​റാ​യി മൗ​ന​വ്ര​ത​ത്തി​ൽ..ഒ​ഴി​യി​ല്ലെ​ന്ന് തോ​മ​സ് ചാ​ണ്ടി. അഴിമതിക്കെതിരെ പുരപ്പുറത്ത് കയറി സംസാരിച്ച പിണറായിക്ക് നാവില്ലാതായി;മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം-ചെന്നിത്തല

തിരുവനന്തപുരം: അഴിമതി ആരോപണ വിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ കൂടുതൽ തെളിവുകൾ പുറത്തുവരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ മൗനവ്രതത്തിൽ. മാധ്യമങ്ങളുടെ തുടർച്ചയായുള്ള ചോദ്യങ്ങളെ മുഖ്യമന്ത്രി വീണ്ടും അവഗണിച്ചു. വിഷയത്തിൽ നിയമസഭയിൽ നടത്തിയ പ്രതികരണമൊഴിച്ച് മുഖ്യമന്ത്രി ഈ വിഷയത്തിൽ വായ തുറന്നിട്ടില്ല. ഇ പി ജയരാജനെ ഒരൊറ്റ അനിഷ്ട പ്രസ്താവനയിലുടെ പടിയിറക്കിവിട്ട പിണറായി കൈയേറ്റക്കാരനായ തോമസ് ചാണ്ടിക്കെതിരെ വാതുറക്കാത്തതെന്തേ എന്നാണ് സി.പി.എം അണികൾ വരെ ചോദിക്കുന്നത് . മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മാത്രം രാജിയെന്ന് പറഞ്ഞ് കടിച്ചുതൂങ്ങുന്ന ചാണ്ടിയുടെ രാജിക്കായി എൻസിപിയിലും മുറവിളി ഉയർന്നിട്ടും പിണറായി വിജയൻ മൗനത്തിൽ തന്നെ .അതേസമയം, അന്തിമ റിപ്പോർട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കാനാണു മുഖ്യമന്ത്രിയുടെ തീരുമാനമെന്നാണു സൂചന.

തോമസ് ചാണ്ടിയുടെ കൈയേറ്റം പകൽപോലെ വ്യക്തമായിട്ടും അതിൽ മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ മിണ്ടാതെ മൗനം പാലിക്കുകയാണ് അദ്ദേഹം ചെയ്തത്. ഈ മൗനം തന്നെയാണ് ചാണ്ടിയുടെ പിടിവള്ളിയും. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മാത്രം രാജിയെന്ന തീരുമാനത്തിലേക്ക് തോമസ് ചാണ്ടി എത്തിയതും ഇക്കാരണം കൊണ്ടു തന്നെയാണ്. അതായത് മുഖ്യമന്ത്രിയുടെ മൗനമാണ് തോമസ് ചാണ്ടിയുടെ രക്ഷയെന്ന് അർത്ഥം.തുടക്കം മുതൽ ഈ വിഷയത്തിൽ തോമസ് ചാണ്ടിയെ പിന്തുണക്കുന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചിരുന്നത്. നിയമസഭയിൽ അടക്കം ചാണ്ടിയെ ശക്തമായി പ്രതിരോധിച്ചു അദ്ദേഹം. എന്നാൽ, വീണ്ടും വിവാദങ്ങൾ നിറഞ്ഞതോടെ അദ്ദേഹം മൗനം പാലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ചാണ്ടിയുടെ കൈയേറ്റങ്ങൾ ഓരോന്നായി പുറത്തുവന്നതോടെ സിപിംഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മൗനത്തിലാണ്. കക്ഷിഭേദമന്യേയുള്ള രാഷ്ട്രീയ നേതാക്കൾക്ക് ചാണ്ടിയുമായി അടുത്തബന്ധമുണ്ട്. ലേക് പാലസിലെ നിത്യസന്ദരർശകരാണ് ആലപ്പുഴയിലെ മിക്ക നേതാക്കളും. അതുകൊണ്ടു തന്നെ ഇവർ ആരും ചാണ്ടിക്കെതിരെ ആത്മാർഥമായി പ്രതികരിക്കാറില്ലെന്നതാണ് വാസ്തവം.THOMAS CHANDY -FREEZ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിനായി കായൽഭൂമി കൈയേറിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ പ്രാഥമിക റിപ്പോർട്ട് കഴിഞ്ഞദിവസം സമർപ്പിച്ചിരുന്നു. രണ്ടു വിഷയങ്ങളിൽ അന്വേഷണം നടത്താനായിരുന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ആലപ്പുഴ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിനായി കായൽ കൈയേറിയിട്ടുണ്ടോ എന്നായിരുന്നു ഒന്നാമത്തെ അന്വേഷണ വിഷയം. ഇതിലാണു കൈയേറ്റം നടന്നെന്നു സ്ഥിരീകരിക്കുന്ന പ്രാഥമിക റിപ്പോർട്ട് ആലപ്പുഴ കളക്ടർ ടി.വി. അനുപമ, സർക്കാരിനു സമർപ്പിച്ചത്.

മന്ത്രിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിനായുള്ള ഭൂമി കൈയേറ്റത്തിന് ഉദ്യോഗസ്ഥ തലത്തിൽ ഒത്താശ ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാനും കളക്ടറോടു നിർദേശിച്ചിരുന്നു. ഇതിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. എന്നാൽ, കായൽ കൈയേറ്റവുമായി ബന്ധപ്പെട്ടു വില്ലേജ് ഓഫീസർ മുതൽ അന്നത്തെ ജില്ലാ കളക്ടർ വരെയുള്ളവർ ബന്ധപ്പെട്ടതിന്‍റെ രേഖകൾ ലഭിച്ചതായാണു വിവരം.റിസോർട്ടിനായി കായൽഭൂമി കൈയേറിയ മന്ത്രി തോമസ് ചാണ്ടിക്ക് മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ പറഞ്ഞു. തണ്ണീർത്തടം നികത്തിയെന്നതിനു മന്ത്രിക്കെതിരേ വ്യക്തമായ തെളിവുണ്ടെന്നും തോമസ് ചാണ്ടിക്കെതിരേ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റം വെളിപ്പെടുത്തുന്ന പുതിയ തെളിവുകൾ ചാനലുകൾ ഞായറാഴ്ച പുറത്തുവിട്ടിരുന്നു. നിലം നികത്തിയതിന്‍റെ ഉപഗ്രഹചിത്രങ്ങളാണു പുറത്തുവന്നത്. കൈയേറ്റം ദൃശ്യങ്ങളിൽ വ്യക്തമാണ്. 2003 മുതൽ 2017 വരെയുള്ള കാലയളവിലെ ചിത്രങ്ങളാണ് പുറത്തുവന്നത്. ലേക്ക് പാലസിലേക്കുള്ള റോഡ് നിർമിച്ചത് നെൽവയൽ നികത്തിയാണെന്ന് ഉപഗ്രഹദൃശ്യങ്ങളിൽ വ്യക്തമാണ്.ചാണ്ടിയുടെ ഉടമസ്ഥതയിലുളള റിസോർട്ടിലേക്ക് എംപിമാരുടെയും ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്‍റെയും ഫണ്ടുപയോഗിച്ചു റോഡ് നിർമിച്ചെന്നും മാർത്താണ്ഡം കായലിൽ കർഷകർക്കായി നൽകിയ മിച്ചഭൂമി സ്വന്തമാക്കി നികത്തിയെന്നുമാണ് ആരോപണം. റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട ആലപ്പുഴ നഗരസഭാ കാര്യാലയത്തിൽ സൂക്ഷിച്ചിരുന്ന 32 നിർണായക രേഖകൾ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ അപ്രത്യക്ഷമായിരുന്നു.Ramesh-Chennithala

എന്നാൽ മന്ത്രി ഒരു തരത്തിലുമുള്ള അധികാര ദുർവിനിയോഗവും നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി നേരത്തെ നിയമസഭയെ അറിയിച്ചത്. ആലപ്പുഴയിൽ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കെ. ബാബു മന്ത്രിയായിരുന്നപ്പോഴാണ് തുറമുഖ വകുപ്പിൽനിന്നു ഫണ്ട് അനുവദിച്ചത്. റിസോർട്ടിനായി മന്ത്രി പുന്നമടക്കായൽ കൈയേറിയിട്ടില്ല. അനധികൃത നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നു തോമസ് ചാണ്ടി വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.അതേസമയം ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തണ്ണീര്‍ത്തട നിയമലംഘനത്തിന് വ്യക്തമായ തെളിവുണ്ട്. കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് റവന്യൂമന്ത്രിക്ക് ഇന്ന് തന്നെ കത്ത് നല്‍കും. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. അഴിമതിക്കെതിരെ പുരപ്പുറത്ത് കയറി സംസാരിച്ച പിണറായിക്ക് നാവില്ലാതായി. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് അധാര്‍മ്മികമാണെന്നും ചെന്നിത്തല പറഞ്ഞു.

വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞ പ്രമാണി ആരെന്ന് വ്യക്തമാക്കണം. പ്രമാണി പിണറായിയാണോ കോടിയേരിയാണോ എന്നും ചെന്നിത്തല ചോദിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരപരിപാടികള്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. തോമസ് ചാണ്ടിയുടെ രാജി ആവശ്യവുമായി നേരത്തെയും ചെന്നിത്തല രംഗത്തെത്തിയിരുന്നു. തോമസ് ചാണ്ടി കായല്‍ കൈയേറ്റവും നിയമലംഘനവും നടത്തിയെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചു വാങ്ങണമെന്നായിരുന്നു നേരത്തെ ചെന്നിത്തല ആവശ്യപ്പെട്ടത്. ഒരു സെന്റ് ഭൂമിയെങ്കിലും കൈയേറിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം മാത്രമല്ല എംഎല്‍എ സ്ഥാനവും രാജിവച്ച് വീട്ടില്‍ പോകുമെന്നാണ് മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോള്‍ കായല്‍ കൈയേറ്റവും നിയമലംഘനവും നടത്തിയതായി ജില്ലാ കലക്ടര്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പറഞ്ഞ വാക്കിന് വിലയുണ്ടെങ്കില്‍ തോമസ് ചാണ്ടി മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണം. അല്ലാതെ ജില്ലാ കലക്ടറുടേത് പ്രാഥമിക റിപ്പോര്‍ട്ടാണെന്ന ന്യായം പറഞ്ഞ് അധികാരത്തില്‍ കടിച്ചു തൂങ്ങുകയല്ല വേണ്ടതെന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്.മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങുകയാണ് വേണ്ടത്. തോമസ് ചാണ്ടിക്ക് ഇനി മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല. നിയമലംഘനം നടത്തിയ ഒരാള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. നിയമസഭ പാസാക്കിയ നിയമങ്ങള്‍ ആ സഭയിലെ അംഗമായ മന്ത്രി തന്നെ അട്ടിമറിക്കുന്നത് സഭയോട് മാത്രമല്ല ജനാധിപത്യ സംവിധാനത്തോടുമുള്ള അവഹേളനമാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

Top