കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് 19 കാരിയായ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ട് പോയി മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി കുണ്ടതോട് സ്വദേശി യു.കെ. ജുനൈദി(25)നെ പൊലീസ് അറസ്റ്റ് ചെയ്തു. വടകരയ്ക്ക് സമീപം വെച്ചാണ് പ്രതി പിടിയിലായത്. ഇയാളെ നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്യുന്നു.
സ്വകാര്യ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് കുണ്ടുതോട് ടൗണിന് സമീപം പമുള്ള വീട്ടിലെ രണ്ടാം നിലയില്‍ കെട്ടിയിട്ട നിലയില്‍ വിവസ്ത്രയായി കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പൂട്ട് പൊളിച്ചാണ് പൊലീസ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ യു.കെ. ജുനൈദിനെ കണ്ടെത്താന്‍ അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.
പെണ്‍കുട്ടിയെ ബുധനാഴ്ച വൈകീട്ടോടെ ഹോസ്റ്റലില്‍നിന്നും കാണാതാവുകയായിരുന്നു. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ സഹപാഠികളോട് വിവരം തേടി. ആണ്‍സുഹൃത്തിനൊപ്പം വൈകീട്ടോടെ ബൈക്കില്‍ പോയി എന്ന വിവരമാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. ‘സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ തുടര്‍ന്ന് അന്വേഷണത്തിലാണ് ലൊക്കേഷന്‍ കുണ്ടുതോടാണെന്ന് കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഐപിസി 376 ബലാത്സംഗത്തിനിരയാക്കിയതിനും തട്ടിക്കൊണ്ടുപോയതിനും ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയതിനും പൊലീസ് ജുനൈദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയുടെ വീട്ടില്‍നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെത്തിയിരുന്നു.