പാലക്കാട്: കുഴല്‍മന്ദം ആലിങ്കലില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലിങ്കല്‍ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകള്‍ സിനില(42), മകന്‍ രോഹിത്( 19), സിനിലയുടെ ചേച്ചിയുടെ മകന്‍ സുബിന്‍(23) എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരെത്തി മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.