ആശ്രമത്തലവും 12 പേരും ചേര്‍ന്ന് സന്ന്യാസിനിമാരെ കൂട്ട ബലാത്സംഘം ചെയ്തു; മൂന്ന് സന്ന്യാസിനിമാര്‍ പീഡിപ്പിക്കപ്പെട്ടു

നവാദ: ബിഹാറിലെ ആശ്രമത്തിലെ മൂന്ന് സന്ന്യാസിനിമാര്‍ കൂട്ടബലാത്സംഗത്തിനിരയായി. നവാദ ജില്ലയിലുള്ള സന്ത് കുടിറിലെ ആശ്രമത്തിലാണ് സംഭവം നടന്നത്. പ്രതിസ്ഥാനത്തുള്ള ആശ്രമത്തലവനുള്‍പ്പെടെ 13 പേര്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

2017 ഡിസംബര്‍ നാലിന് ആശ്രമത്തിന്റെ തലവന്‍ തപസ്യാനന്ദും മറ്റ് 12 പേരും ചേര്‍ന്ന് സന്ന്യാസിനിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് ജില്ലാ എസ്.പി. വികാസ് ബര്‍മന്‍ വെളിപ്പെടുത്തി. അന്വേഷണം തുടരുകയാണെന്നും പ്രതികളെ കണ്ടെത്താന്‍ കര്‍ശന പരിശോധന നടക്കുന്നു!ണ്ടെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഒരാശ്രമത്തിലെ സന്ന്യാസിനിമാരെ പീഡിപ്പിച്ച പരാതിയില്‍ തപസ്യാനന്ദിനെതിരേ മുമ്പും കേസുണ്ട്. അവിടെനിന്ന് രക്ഷപ്പെട്ട സത്യാനന്ദ് സന്ത് കുടിര്‍ ആശ്രമത്തില്‍ അഭയം തേടുകയായിരുന്നു. ജനുവരി ഒന്‍പതിന് പോലീസ് അവിടെ പരിശോധന നടത്തിയെങ്കിലും അയാള്‍ രക്ഷപ്പെട്ടെന്ന് എസ്.പി. പറഞ്ഞു.

മൂന്ന് സന്ന്യാസിനിമാരെയും ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. റെയ്ഡ് നടത്തി പോലീസ് ആശ്രമം പൂട്ടിച്ചു.

Top