ആദ്യമെണ്ണുക എൽഡിഎഫ് ശക്തികേന്ദ്രമായ ഇടപ്പള്ളി.ഭൂരിപക്ഷം കുറയുമെന്ന് യു ഡി എഫ്; 4000 വോട്ടിന് ജയിക്കുമെന്ന് സി പി എം.നെഞ്ചിടിപ്പില്‍ മുന്നണികള്‍.

ആദ്യമെണ്ണുക എൽഡിഎഫ് ശക്തികേന്ദ്രമായ ഇടപ്പള്ളി.ഭൂരിപക്ഷം കുറയുമെന്ന് യു ഡി എഫ്; 4000 വോട്ടിന് ജയിക്കുമെന്ന് സി പി എം.നെഞ്ചിടിപ്പില്‍ മുന്നണികള്‍.നാളെ രാവിലെ സ്ട്രോങ് റൂം തുറക്കുമ്പോൾ ആർക്കൊപ്പമാകും വിജയം എന്ന് ഉറ്റു നോക്കുകയാണ്.

വെള്ളിയാഴ്ച, രാവിലെത്തന്നെ വോട്ടെണ്ണൽ തുടങ്ങും. ഉച്ചയ്ക്കു മുൻപേ വെടിക്കെട്ടിന്റെ ഫലം’ അറിയും. അതേസമയം വലിയ പ്രചാരണം നടത്തിയിട്ടും പോളിംഗ് കുറഞ്ഞതിലുള്ള ആശങ്ക ഉള്ളിലുണ്ടെങ്കിലും തൃക്കാക്കരയില്‍ ജയിക്കുമെന്ന് പറഞ്ഞ് മുന്നണികള്‍. ബൂത്ത്തല റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് അവകശാവാദം. കടുത്ത മത്സരം നടന്നതായി ഇരു മുന്നണികളും സമ്മതിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനാല്‍ ചെറിയ രീതിയിലുള്ള അടിയൊഴുക്കുണ്ടാല്‍ ഫലം മറിച്ചാകുമെന്ന് ഇരു മുന്നണിക്കും ആശങ്കയുണ്ട്‌. 5000ത്തില്‍ താഴെ വോട്ടിന് ഇടത് സ്ഥാനാര്‍ഥി ജോ ജോ സഫ് ജയിക്കുമെന്ന് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു.

യു ഡി എഫ് ശക്തികേന്ദ്രങ്ങളിലാണ് വോട്ട് കുറഞ്ഞത്. യു ഡി എഫിന് ഇതില്‍ ആശങ്കയുണ്ടെന്നും സി എന്‍ മോഹനന്‍ പറഞ്ഞു. എന്നാല്‍ ഭൂരിപക്ഷം കുറയുമെങ്കിലും ഉമാ തോമസിന്റെ വിജയം ഉറപ്പാണെന്ന് യു ഡി എഫ് ജില്ലാ കണ്‍വീനര്‍ ഡൊമനിക് പ്രസന്റേഷന്‍. 5000ത്തിനും 8000ത്തിനും ഇടയില്‍ ഭൂരിപക്ഷം ഉറപ്പാണ്. ജോ ജോസഫിന് 50000ത്തില്‍ ഏറെ വോട്ട് ലഭിക്കില്ല.

എന്‍ ഡി എ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന് പരമാവധി 17,000 വോട്ടുകളേ ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുന്നണിക്ക് ചെയ്യാന്‍ കഴിയുന്ന പരമാവധി ചെയ്തിട്ടുണ്ടെന്നും മുന്‍കാലങ്ങളില്‍ നിന്ന് വിത്യസ്തമായി വോട്ടിംഗ് ശതമാനം വലിയ തോതില്‍ ഉയര്‍ത്തുമെന്നും എന്‍ ഡി എ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നാളെയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുക. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ്‌ കോളജില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്

Top