ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തില്‍ പെട്ട നോര്‍ത്ത് സെന്റിനല്‍ ദ്വീപിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കന്‍ സുവിശേഷകന്‍ ജോണ്‍ അലന്‍ ചൗ കൊല്ലപ്പെട്ടത് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ്. ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് അങ്ങോട്ടേക്ക് തൃപ്തി ദേശായി പോകുമെന്ന് പറഞ്ഞ് ട്വീറ്റ്. പിന്നാലെ ഇത് കൊണ്ടാടി ട്വിറ്ററും ട്രോളന്മാരും. ട്വിറ്ററിലെ പാരഡി അക്കൗണ്ടായ ലൈസ് ഒഫ് ഇന്ത്യയില്‍ വന്ന ഒരു പോസ്റ്റാണ് ഇത് സംബന്ധിച്ച പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്ത് വില കൊടുത്തും താന്‍ സെന്റിനല്‍ ദ്വീപിലേക്ക് പോകുമെന്ന തരത്തില്‍ തൃപ്തി പറയുന്ന പോസ്റ്റ് ഇതിനോടകം തന്നെ ട്വിറ്റര്‍ ട്രെന്‍ഡിഗ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.
Will Go To Sentinel Island At Any Cost: Social Activist Trupti Desai pic.twitter.com/1IxSnhZ6QV
— Limes Of India (@LimesOfIndia) November 23, 2018
ഇതിന്റെ സത്യാവസ്ഥ മനസിലാക്കാതെ തൃപ്തിക്ക് ഉപദേശവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
Dear Isabel (Trupti) Desai,
On Sentinel Island, women do not learn archery, only men do. Please rush immediately.— P G Bhaskar ?? (@BhaskarPG) November 24, 2018
ആര്‍ക്കും പ്രവേശനമില്ലാത്ത ദ്വീപിലേക്ക് തൃപ്തി പോകരുതെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. എന്നാല്‍ ആധുനിക ഇന്ത്യയിലെ വിപ്ലവ സിംഹമായ തൃപ്തിക്ക് സെന്റിനല്‍ ദ്വീപിലേക്ക് പോകാനുള്ള എല്ലാ ചെലവുകളും വഹിക്കാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. സെന്റിനല്‍ ദ്വീപിലേക്ക് മാത്രമല്ല ഐസിസിന്റെ സ്വാധീന മേഖലയിലേക്കും തൃപ്തി പോകണമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്.