സുരക്ഷ തേടി തൃപ്തി ദേശായി ഹൈക്കോടതിയിലേക്ക്

കൊച്ചി: ശക്തമായ പ്രതിഷേധം പുറത്ത് തുടരുന്ന സാഹചര്യത്തില്‍ പോലീസിന്റെ സുരക്ഷ തേടി തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചന. രാവിലെ 4.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായി ഇപ്പോഴും വിമാനത്താവളത്തിനുള്ളില്‍ത്തന്നെ കഴിയുകയാണ്. എന്നാല്‍ ഇനിയും അവരെ അവിടെ തുടരാന്‍ അനുവദിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചതോടെയാണ് തൃപ്തി ഹൈക്കോടതിയെ സമീപിക്കുന്നത്.

രാവിലെ മുതല്‍ വിമാനത്താവളത്തിന് പുറത്ത് ഈര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ ശരണം വിളികളുമായി പ്രതിഷേധിക്കുകയാണ്. ഇനിയുമിത് തുടര്‍ന്നാല്‍ അത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ പുറത്ത് പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 250 പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. നിരോധിത മേഖലയില്‍ പ്രതിഷേധിച്ചതിനാണ് കണ്ടാലറിയാവുന്ന 250ഓളം പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 143,147,341,506(1) വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഇതിനു മുന്‍പ് തൃപ്തി ദേശായിയുമായി പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടായിരുന്നില്ല. എന്നാല്‍ തൃപ്തിക്ക് ഇനിയും വിമാനത്താവളത്തില്‍ തുടരാനാകില്ലെന്ന് സിയാല്‍ എംഡി അറിയിച്ചു. തൃപ്തിക്കെതിരായ പ്രതിഷേധം യാത്രക്കാരെയും പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. പശ്‌നത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നും സിയാല്‍ ആവശ്യപ്പെട്ടിരുന്നു. നിരവധി വിമാനങ്ങള്‍ ഏതാനും സമയത്തിനുള്ളില്‍ ഇവിടെ ഇറങ്ങാനുള്ളതിനാല്‍ പ്രതിഷേധം കനക്കുന്നത് ഗുരുതരമായ സുരക്ഷ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിമാനത്താവള അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട

Top