നിരാഹാര സമര വേദിയില്‍ എം.എം.ലോറന്‍സിന്റെ കൊച്ചുമകന്‍; സമരം രാഷ്ട്രീയമല്ല, സുരേന്ദ്രന്റെ അറസ്റ്റ് തെറ്റായ നടപടി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ബിജെപി സമരവേദിയില്‍ സി.പി.എം നേതാവ് എം.എം.ലോറന്‍സിന്റെ കൊച്ചുമകന്‍. ഉപവാസ സമരം ചെയ്യുന്ന ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണനെ സന്ദര്‍ശിക്കാനാണ് മിലന്‍ ഇമ്മാനുവല്‍ ജോസഫെത്തിയത്. ശബരിമല വിധിക്ക് പിന്നാലെ നടക്കുന്ന സമരങ്ങളില്‍ രാഷ്ട്രീയമില്ല, അത് തികച്ചും ആത്മീയപരമാണ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി തെറ്റാണെന്നും മിലന്‍ പ്രതികരിച്ചു.

കഴിഞ്ഞ തവണത്തെ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ അമ്മയെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ നീക്കമുണ്ടായതായി മിലന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയോട് വിശദീകരിച്ചിട്ടാണോ ബി.ജെ.പി പരിപാടിക്ക് പോയതെന്ന് സിഡ്കോ എം.ഡി അമ്മയോട് ചോദിച്ചു. എല്ലാവരെയും ബാധിക്കുന്ന പ്രശ്നമായത് കൊണ്ടാണ് താന്‍ ശബരിമല സമരത്തില്‍ പങ്കെടുത്തതെന്നും മിലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top