തുഷാർ കേസിന് മുൻപ് നാസിൽ താനുമായി ബന്ധപ്പെട്ടിരുന്നില്ല; വിശദീകരണവുമായി യൂസഫലി

അബുദാബി :തുഷാർ വെള്ളാപ്പള്ളിയുടെ വണ്ടി ചെക്ക് കേസിൽ വിശദീകരണവുമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നൽകുന്നതിന് മുൻപൊരിക്കലും തന്റെ പ്രശ്നവുമായി യുവ വ്യവസായി നാസിൽ അബ്ദുല്ല തന്നെ ബന്ധപ്പെട്ടിരുന്നില്ലെന്ന് എം.എ.യൂസഫലി. തുഷാറുമായി ബന്ധപ്പെട്ട ചെക്ക് കേസ് വരുന്നതിന് മുമ്പ് ഇത്രയും വർഷങ്ങളായിട്ട് നാസിൽ അബ്ദുല്ലയോ അദ്ദേഹത്തിന്റെ മാതാപിതാക്കളോ ഞാനുമായോ, എന്റെ ഓഫിസുമായോ ബന്ധപ്പെട്ടിരുന്നില്ല.

ഞാനുമായി വ്യക്തിപരമായി ബന്ധമുള്ളവരായി പോലും ഒരു നിലയ്ക്കും ബന്ധപ്പെട്ടിരുന്നില്ല എന്നതാണ് യാഥാർഥ്യം. ചെക്ക് കേസിൽ ഇടപെടാറില്ല എന്ന് ഞാൻ എപ്പോൾ എവിടെ വച്ച് പറഞ്ഞു എന്നത് തെളിയിക്കേണ്ടത് നാസിൽ അബ്ദുല്ലയാണെന്നും അദ്ദേഹം വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം വണ്ടിചെക്ക് കേസില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരെ നിയമപോരാട്ടം നടത്തുന്ന നാസില്‍ അബ്ദുല്ലക്ക് പിന്തുണയുമായി ഗള്‍ഫിലെ സഹപാഠികളും സുഹൃത്തുക്കളും രംഗത്ത്. ‘നീതിക്കായി നാസിലിനൊപ്പം’ എന്ന സന്ദേശവുമായി അന്‍ജുമാന്‍ എഞ്ചിനീയറിങ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികളാണ് പിന്തുണ അറിയിച്ച് മുന്നോട്ടുവന്നത്.

പത്തുവര്‍ഷത്തോളമായി നീതി നിഷേധിക്കപ്പെട്ട പ്രവാസിയാണ് നാസില്‍ അബ്ദുല്ല. അന്‍ജുമാന്‍ കോളജിലെ പഠനകാലം മുതല്‍ കഴിവ് തെളിയിച്ച എഞ്ചിനീയറും സംരംഭകനുമാണ്. രാഷ്ട്രീയത്തിലും സമൂഹത്തിലും സ്വാധീനമുള്ളവരുമായി ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ അദ്ദേഹം ഒറ്റപ്പെട്ട് പോകരുത് എന്ന ലക്ഷ്യത്തോടെയാണ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ പിന്തുണയുമായി രംഗത്തിറങ്ങുന്നത്.

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടായിരത്തോളം എഞ്ചിനീയര്‍മാര്‍ അന്‍ജുമാന്‍ എഞ്ചിനീയിങ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. പിന്തുണ അറിയിക്കാന്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധികളും യു.എ.ഇയിലെത്തി. കഴിഞ്ഞ ദിവസം നാസില്‍ അബ്ദുല്ലയെ സന്ദര്‍ശിച്ച കോളജ് പൂര്‍വവിദ്യാര്‍ഥികള്‍ പിന്തുണ നേരില്‍ അറിയിച്ചിരുന്നു.

Top