ഇന്‍സ്പക്ടറുടെ ക്രൂരത: ഹെല്‍മറ്റ് വേട്ടക്കിടെ ഗര്‍ഭിണിയായ യുവതിയുടെ ജീവനെടുത്തു; ബെക്കില്‍ പോകുകയായിരുന്നവരെ ചവിട്ടിത്തള്ളിയിടുകയായിരുന്നു

ചെന്നൈ: ഹെല്‍മറ്റ് വേട്ടക്കിടെ പൊലീസ് ഇന്‍സ്‌പെക്ടറുടെ ക്രൂരത ഗര്‍ഭിണിയായ യുവതിയുടെ ജീവനെടുത്തു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെയും ഭര്‍ത്താവിനെയും ചവിട്ടി തള്ളിയിടുകയായിരുന്നു ഇന്‍സ്പക്ടര്‍. താഴെ വീണ യുവതിയുടെ ശരീരത്തിലൂടെ വാന്‍ കയറിയാണ് മരണം സംഭവിച്ചത്.

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന തഞ്ചാവൂര്‍ സ്വദേശി ഉഷ (30) ആണ് മരിച്ചത്. ഭര്‍ത്താവ് ധര്‍മരാജിന് സാരമായി പരിക്കേറ്റു. ട്രിച്ചി ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിനെ പിന്തുടര്‍ന്നെത്തിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ കാമരാജ് ബൈക്കില്‍ ചവിട്ടി വീഴ്ത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം രാത്രി ഹെല്‍മറ്റ് പരിശോധനയ്ക്കിടെ ധര്‍മരാജനും ഉഷയും സഞ്ചരിച്ചിരുന്ന ബൈക്ക് പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനാലാണ് പിന്തുടര്‍ന്ന് പോയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ട്രാഫിക് പൊലീസ് ആദ്യം ഞങ്ങളെ പോവാന്‍ അനുവദിച്ചിരുന്നെന്നും. ആ ഉദ്യോഗസ്ഥന്‍ ഞങ്ങളെ പിന്തുടര്‍ന്ന് ബൈക്കിന് ചവിട്ടുകയായിരുന്നെന്നും ധര്‍മരാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി ഫിഷറീസ് വകുപ്പ് മന്ത്രി ഡി.ജയകുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് പേര്‍ ട്രിച്ചി-തഞ്ചാവൂര്‍ റോഡ് ഉപരോധിച്ചു. അക്രമാസക്തരായ ജനങ്ങള്‍ പൊലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ അക്രമിക്കുകയും ചെയ്തു. ഇന്‍സ്പെക്ടര്‍ കാമരാജ് മദ്യപിച്ചിരുന്നെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ട്രാഫിക് പൊലീസ് കൊലപ്പെടുത്തിയ ഉഷയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Top