കള്ളുഷാപ്പുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ അനുവാദമില്ല

കള്ളുഷാപ്പുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ അനുവാദമില്ലെന്നാണ് എക്സൈസ് അധികൃതര്‍ അറിയിച്ചത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നിലമ്പൂര്‍ എക്സൈസ് അധികൃതര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലുടനീളം ഷാപ്പുകളില്‍ കപ്പയും മീന്‍കറിയും ഉള്‍പ്പെടെ വിവിധ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ കരിമീന്‍, താറാവ് ഇറച്ചി തുടങ്ങിയ വിഭവങ്ങളുടെ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍വരെ ഭക്ഷ്യവിഭവങ്ങളുടെ രുചി ആസ്വദിക്കാന്‍ ഷാപ്പുകളിലെത്താറുണ്ട്.

ഭക്ഷണം കഴിക്കാനെത്തുന്നവരും കള്ളും ഒപ്പം വാങ്ങും. ഭക്ഷണവും കള്ളും പാഴ്സലായി വാങ്ങിപ്പോകുന്ന യുവാക്കളുമുണ്ട്. ഈ സാഹചര്യമെല്ലാം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ തീരുമാനവുമായി എക്സൈസ് എത്തിയത്. കള്ളിനൊപ്പം ‘ടച്ചിങ്സ്’ വില്‍ക്കാന്‍പോലും അനുവാദമില്ലാത്തിടത്താണ് ഷാപ്പുകളില്‍ പലയിടത്തും വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുന്നത്. എന്നാല്‍ ഇനി അത് പാടില്ല എന്ന് ചുരുക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top