
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഒരു സത്രമല്ലെന്നും ഇനി മുതല്‍ ബോണ്ടിംഗ് ഏര്‍പ്പെടുത്തുമെന്നും കെ.എസ്.ആര്‍.ടിസി എം.ഡി ടോമിന്‍ ജെ.തച്ചങ്കരി. അത്രയും നാള്‍ ഇവിടെ തുടരാന്‍ പറ്റാത്തവര്‍ ഇപ്പോള്‍ ജോലിക്കു കയറി ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നിയമനം നേടാന്‍ അഡൈ്വസ് മെമോയുമായി തിരുവനന്തപുരത്ത് എത്തിയവരോടാണ് തച്ചങ്കരി ഇക്കാര്യം പറഞ്ഞത്.
വേറെ സ്ഥലത്ത് നിയമനം കിട്ടിയവരുണ്ടെങ്കില്‍ ഇവിടെ ജോയിന്‍ ചെയ്തതിന് ശേഷം പോകണമെന്ന് പറഞ്ഞാല്‍ റിലീവ് ഓര്‍ഡര്‍ തരില്ലെന്നും തച്ചങ്കരി മുന്നറിയിപ്പ് നല്‍കി. കെഎസ്ആര്‍ടിസിയില്‍ പുതിയതായി നിയമനം ലഭിക്കുന്നവര്‍ക്ക് ഒരു മാസത്തെ താത്കാലിക കണ്ടക്ടര്‍ ലൈസന്‍സ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. എംഡിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് താത്കാലിക ലൈസന്‍സ് നല്‍കുകയെന്നും കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗാമായാണ് നടപടിയെന്നും തച്ചങ്കരി വ്യക്തമാക്കി.