ടി.പി വധം സി.ബി .ഐ അന്വേഷണത്തിന് ഉത്തരവിടുമോ ?കേസ് സി.ബി.ഐ ഏറ്റെടുക്കാത്തതിനെതിരെ കെ.കെ രമ ഹൈക്കോടതിയില്‍

കൊച്ചി:ടി.പി വധം സി.ബി .ഐ അന്വേഷണത്തിന് ഉത്തരവിടുമോ ? ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയുടെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാത്തതിനെതിരെ കെ.കെ രമ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഓണാവധിക്ക് ശേഷം വിശദമായ വാദം കേള്‍ക്കും. ഹര്‍ജിയില്‍ സി.ബി.ഐ അടക്കമുള്ള എതിര്‍ കക്ഷികളോട് നിലപാട് വ്യക്തമാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

ടി.പി കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ പല പ്രാവശ്യം കേന്ദ്രസര്‍ക്കാരിനും സി.ബി.ഐയ്ക്കും കത്തയച്ചിരുന്നു. എന്നാല്‍ കേസ് എറ്റെടുക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സി.ബി.ഐ മറുപടി നല്‍കുകയായിരുന്നു. വിചാരണ കഴിഞ്ഞ് ശിക്ഷ വിധിച്ച കേസില്‍ പുനരേന്വഷണം നടത്തേണ്ടതില്ലെന്നായിരുന്നു അന്വേഷണം സംബന്ധിച്ച് നേരത്തെ സിബിഐ സ്വീകരിച്ച നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗൂഢാലോചന പ്രത്യേകമായി അന്വേഷിക്കണമെന്ന ആവശ്യം കേസിലെ വിധി വന്നതുമുതല്‍ ആര്‍.എം.പി.യും രമയുമെല്ലാം ഉന്നയിക്കുന്നുണ്ട്. ഇത് യാഥാര്‍ഥ്യമാകാതെ വന്നതോടെയാണ് കോടതിയെ സമീപിക്കുന്നത്. കേസില്‍ മൊത്തം 12 പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. ഇതില്‍ 11 പേരെ ജീവപര്യന്തം തടവിനും ഒരാളെ മൂന്നുവര്‍ഷം തടവിനുമാണ് ശിക്ഷിച്ചത്. ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട പലരെയും കോടതി തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടിരുന്നു.

Top