
കോട്ടയം: വിവാഹ തലേന്ന് രാത്രി യുവാവ് വാഹന അപകടത്തിൽ മരിച്ചു. വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവാണ് വാഹനാപകടത്തിൽ മരിച്ചത് . ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്ക്.കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. എംസി റോഡിൽ കളിക്കാവിൽ വെച്ചാണ് ബുധനാഴ്ച രാത്രിയോടെ അപകടം സംഭവിച്ചത്. ജിജോ സഞ്ചരിച്ച ബൈക്ക് ഒരു ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. ജിജോയ്ക്ക് ഒപ്പം ബൈക്കിൽ ഉണ്ടാരുന്ന യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഇലക്കാട് പള്ളിയിൽ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ അന്ത്യം. കുറവിലങ്ങാട് ഭാഗത്തു നിന്നു വരുകയായിരുന്നു ബൈക്ക്. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങി വരുകയായിരുന്നു. എതിർദിശയിൽ വന്ന വാൻ ആണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിൽ തെറിച്ചു വീണു.ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.