രാജസ്ഥാന്‍ :വിദഗ്ധ പരിശീലനം ലഭിച്ച;പ്രതിരോധരഹസ്യങ്ങള്‍
ചോര്‍ത്തുന്ന പ്രാപ്പിടിയന്‍ പക്ഷിയെ ബിഎസ്എഫ് പിടികൂടി. രാജസ്ഥാനിലെ പാക്ക് അതിര്‍ത്തിയോടു ചേര്‍ന്ന അനൂപ്ഗഢില്‍ നിന്നാണ് ബിഎസ്എഫ് പ്രാപ്പിടിയനെ പിടികൂടിയത്. തന്ത്രപ്രധാനകേന്ദ്രങ്ങള്‍ക്കു സമീപം താഴ്ന്നുപറന്ന് ട്രാന്‍സ്മിറ്റര്‍ ആന്റിനയിലൂടെ വിവരങ്ങള്‍ പകര്‍ത്തി അയയ്ക്കുന്നതില്‍ വിദഗ്ധ പരിശീലനം ലഭിച്ച പ്രാപ്പിടിയന്‍ പക്ഷിയെ ആണ് അതിര്‍ത്തിരക്ഷാ സേന പിടികൂടിയത്. എന്നാല്‍ ഇതിന്റെ ശരീരത്തില്‍ നിന്നും ട്രാന്‍സ്മിറ്റര്‍ ആന്റിന കണ്ടെത്താനായില്ലെന്നും പറക്കുന്നതിനിടയില്‍ ഇതു വീഴാനാണു സാധ്യതയെന്നും ബിഎസ്എഫ് അറിയിച്ചു. പിടികൂടിയ പക്ഷിയെ ബിഎസ്എഫ് അനൂപ്ഗഢിലെ വനംവകുപ്പിനു കൈമാറി.
അതേസമയം, പാക്ക് മേഖലയില്‍ സന്ദര്‍ശനം നടത്തുന്ന സൗദി രാജകുടുംബത്തിന്റേതാകാം പ്രാപ്പിടിയനെന്നും സുരക്ഷാ സേന സംശയിക്കുന്നുണ്ട്. രാജസ്ഥാനിലെ ബിക്കാനീര്‍, ജെയ്സാല്‍മര്‍ പ്രദേശങ്ങളോട് ചേര്‍ന്നുള്ള പാക്ക് അതിര്‍ത്തിയിലുളള ‘ഹുബാര ബസ്‌റ്റാര്‍ഡ്’ എന്ന ദേശാടനപക്ഷി അറബികളുടെ ഇഷ്‌ടഭോജ്യമാണ്. എല്ലാ വര്‍ഷവും ഇവയെ വേട്ടയാടുന്നതിനായി സൗദി രാജകുടുംബാംഗങ്ങളെത്താറുണ്ട്.
Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍
പ്രത്യേക പരിശീലനം നല്‍കിയ പ്രാപ്പിടിയന്‍ പക്ഷികളെ ഉപയോഗിച്ചും വെടിയുതിര്‍ത്തും മറ്റുമാണ് ഈ പക്ഷിവേട്ട. അതിന് പെര്‍മിറ്റ് നല്‍കുന്നതിലൂടെ പാക്കിസ്‌ഥാന് സാമ്പത്തിക നേട്ടമൊന്നുമില്ല. അറബ് ലോകത്തെ അധികാരികളോടു കാട്ടുന്ന സൗഹാര്‍ദ നടപടിയായാണ് ഇതിന് അനുമതി നല്‍കുന്നത്. പകരമായി ഈ മേഖലകളിലെ വികസനപദ്ധതികള്‍ക്ക് രാജകുടുംബങ്ങള്‍ ധനസഹായം നല്‍കാറുണ്ട്. സൗദി, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ രാജകുടുംബാംഗങ്ങള്‍ക്കാണ് പക്ഷിവേട്ടയ്‌ക്കുള്ള പെര്‍മിറ്റ്.
പ്രാപ്പിടിയന്‍മാരുടെ കാലില്‍ ദിശ അറിയാനായി ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ചിട്ടുണ്ടാകും. ചിലപ്പോള്‍ ഇവ വഴിതെറ്റി ഇന്ത്യയില്‍ എത്താറുണ്ട്. പിന്നീട് അനുമതി പത്രം നല്‍കി ഇവയെ തിരികെ വാങ്ങുകയാണു പതിവ്. ഈ പക്ഷിവേട്ടയുടെ പേരില്‍ ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ ചിലപ്പോഴൊക്കെ അസ്വാരസ്യം ഉണ്ടാകാറുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ ബസ്‌റ്റാര്‍ഡിനെപ്പോലെയുള്ള ആയിരക്കണക്കിനു ഹുബാര ബസ്‌റ്റാര്‍ഡുകള്‍ (മരുക്കൊക്ക്) ദേശാടനത്തിന് പാക്കിസ്‌ഥാനിലെത്താറുണ്ട്. സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെട്ട പക്ഷിയാണിത്