
കോഴിക്കോട്: വടകരയിലെ സ്വകാര്യ ലോഡ്ജില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് റൂം നല്‍കിയില്ലെന്ന് പരാതി. മൊകേരി ഗവണ്‍മെന്റ് കോളെജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ആക്ടിവിസ്റ്റ് കൂടിയായ ശീതള്‍ ശ്യാമിനാണ് റൂം നിഷേധിച്ചത്. തന്നെ അപമാനിച്ചെന്ന് കാണിച്ച് ശീതള്‍ ശ്യാം പൊലീസില്‍ പരാതി നല്‍കി. ലോഡ്ജ് മാനേജര്‍ ഭാസ്‌കരനെ പൊലീസ് അറസ്റ്റ് ചെയ്തു.
Tags: transgender