ഭിന്നലിംഗ മാധ്യമപ്രവര്‍ത്തകയെ നാവികര്‍ അപമാനിച്ച് ഇറക്കിവിട്ടു

journalist

ചെന്നൈ: ഭിന്നലിംഗ പ്രവര്‍ത്തകര്‍ക്ക് എല്ലാ മേഖലയിലും മുന്‍ഗണന നല്‍കാന്‍ നിയമങ്ങള്‍ പറയയുമ്പോള്‍ പലയിടങ്ങളിലും അവര്‍ അപമാനിക്കപ്പെടുകയാണ്. ഭിന്നലിംഗ മാധ്യമപ്രവര്‍ത്തകയെ നാവികരാണ് അപമാനിച്ച് ഇറക്കിവിട്ടനത്. യുദ്ധക്കപ്പലില്‍ പ്രവേശനമില്ലെന്ന് പറഞ്ഞ് ് ഇന്ത്യന്‍ സൈനികര്‍ മാധ്യമപ്രവര്‍ത്തകയായ അപ്സര റെഡ്ഡിയെ അപമാനിക്കുകയായിരുന്നു.

യുദ്ധക്കപ്പലുമായി ബന്ധപ്പെട്ട് ഒരു ലേഖനം തയ്യാറാക്കാന്‍ എത്തിയ അവരെ രണ്ടു സൈനികര്‍ കപ്പലില്‍ കയറുന്നത് തടഞ്ഞ് തിരിച്ചയച്ചു. സുഹൃത്തിന്റെ ക്ഷണക്കത്ത് കിട്ടിയതിനെ തുടര്‍ന്നാണ് അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയത്. എന്നാല്‍ കപ്പലിലെത്തിയ തന്നെ ഇത്തരക്കാരെ കപ്പലില്‍ കയറാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് രണ്ടു നാാവികസേനാ ഉദ്യോഗസ്ഥര്‍ തിരികെ അയച്ചെന്നാണ് ഇവര്‍ പറയുന്നത്. ശുഭ്, അജയ് എന്നീ ഉദ്യോഗസ്ഥരാണ് തടഞ്ഞതെന്നും ഇവര്‍ ആരോപിക്കുന്നു. ഏഴാം നമ്പര്‍ കവാടത്തിലൂടെ കടുന്നു പോയപ്പോള്‍ കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ മാന്യമായാണ് പെരുമാറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടപടിക്കെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മോശമായി പെരുമാറിയ ഉദ്യോഗസ്ഥരുടെ പേര് സഹിതം പരാതി നല്‍കിയിട്ടും നാവികസേനാ അധികൃതരോ തുറമുഖ അധികൃതരോ കേസെടുത്തിട്ടില്ല. ഓസ്ട്രേലിയയിലെ മൊണാഷ്, ലണ്ടനിലെ സിറ്റി സര്‍വകലാശാലകളില്‍ നിന്നും മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദം നേടുകയും ബിബിസി, ദി ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഇപ്പോള്‍ പ്രൊവോക് ഫാഷന്‍ മാഗസിന്റെ ചീഫ് എഡിറ്ററാണ് അപ്സരാ റെഡ്ഡി.

Top