സ്റ്റീലിനുപകരം സുതാര്യമായ ഗ്യാസ് സിലിണ്ടറുകള്‍ വരുന്നു.അഞ്ച് കിലോ ഗ്രാം പാചക വാതക സിലിണ്ടര്‍ വിതരണം വിതരണം തുടങ്ങി.

ന്യൂഡല്‍ഹി:ഇതുവരെ സ്റ്റീല്‍ സിലിണ്ടറുകളില്‍ മാത്രമാണ് ഗ്യാസ് കണ്ടിരുന്നത്. എന്നാല്‍ അതിനി മാറാന്‍ പോകുന്നു.സിലിണ്ടറുകളില്‍ യഥാര്‍ഥ അളവില്‍ എല്‍പിജി ഉണ്ടെന്ന് ഉറപ്പുവരുത്തുക ലക്ഷ്യം വെച്ച് ഉള്ളിലെ ഗ്യാസ് പുറത്തുനിന്ന് കാണാവുന്ന സുതാര്യമായ ഗ്യാസ് സിലിണ്ടറുകള്‍ വരാന്‍ പോകുന്നു. എല്‍പിജി തൂക്കത്തില്‍ വ്യാപകമായ തിരിമറി നടത്തുന്നുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് സിലിണ്ടറുകള്‍ സുതാര്യമാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.

പുതിയ സിലിണ്ടറിന് നിലവിലുള്ളതിന്റെ ഇരട്ടിയോളം വിലവരുമെന്നാണ് വിലയിരുത്തല്‍. 1400 രൂപയാണ് നിലവിലുള്ള സിലിണ്ടറിന്റെ വില. അതേസമയം, ഇറക്കുമതി ചെയ്ത സുതാര്യമായ സിലിണ്ടറുകളുടെ വില 2,500 രൂപ മുതല്‍ 3000 രൂപവരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുമായി എണ്ണമന്ത്രാലയം ചര്‍ച്ച നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ പാചക വാതക വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി അഞ്ചു കി. ഗ്രാം എല്‍പിജി സിലിണ്ടര്‍ കോഴിക്കോട്ടും വിതരണം തു ഭാരത് പെട്രോളിയം ആവിഷ്‌കരിച്ച ഈ പദ്ധതിയുടെ മലബാര്‍ മേഖലയിലെ ആദ്യ വില്‍പ്പന വെസ്റ്റ്ഹില്‍ സിറ്റി പെട്രോള്‍സ് അങ്കണത്തില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് നിര്‍വഹിച്ചു. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും മൊബൈല്‍ നമ്പറും നല്‍കിയാല്‍ പെട്രോള്‍ ബങ്കുകളില്‍ നിന്നും പാചക വാതകം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. നിലവിലുള്ള 30 കി. ഗ്രാം സിലിണ്ടറിന് പകരം 11 കി. ഗ്രാം മിനി സിലിണ്ടറാണ് പെട്രോള്‍ ബങ്കില്‍ നിന്ന് ലഭിക്കുക. സാധാരണ എല്‍പിജി കണക്ഷന് നല്‍കേണ്ട വിവിധ രേഖകളൊന്നും ഇതിനാവശ്യമില്ല. പെട്രോള്‍ ബങ്കിന്റെ പ്രവര്‍ത്തന സമയത്ത് മുഴുവന്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കുമെന്നതും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമാണ്.

വെസ്റ്റ്ഹില്‍ സിറ്റി പെട്രോള്‍സ് കൂടാതെ കോവൂര്‍ എന്‍കെഎച്ച്‌കെ പെട്രോള്‍ ബങ്ക് എന്നിവിടങ്ങളിലാണ് ആദ്യഘട്ടം നടപ്പാക്കുക. സംസ്ഥാനത്ത് കൊച്ചിയില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പു വരുത്തിയിട്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നതെന്ന് ബിവിസിഎല്‍ ടെറിറ്ററി മാനേജര്‍ തരിയന്‍ പീറ്റര്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. റിട്ട. ഇന്‍കംടാക്‌സ് കമ്മീഷണര്‍ ഹരിദാസന്‍ നായര്‍ക്ക് ആദ്യ സിലിണ്ടര്‍ നല്‍കിയാണ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് നിര്‍വഹിച്ചത്. ജില്ലാ സപ്ലൈ ഓഫീസര്‍ രവീന്ദ്രന്‍, ബിപിസിഎല്‍ ടെറിറ്ററി കോ ഓര്‍ഡിനേറ്റര്‍ എസ്. ശ്രീധര്‍, ഏരിയാ സെയില്‍സ് മാനേജര്‍ സി പി. നബീല്‍, ഗ്യാസ് ഡിസ്ട്രിബ്യൂട്ടര്‍ ടി വി ശ്രീധരന്‍ എന്നിവര്‍ സംബന്ധിച്ചു. കണക്ഷന്‍ എടുക്കുന്നസമയത്ത് 1924.65 രൂപയാണ് നല്‍കേണ്ടത് സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിന് 298.39 രൂപയാണ് അടക്കേണ്ടത്. സബ്‌സിഡി ആനുകൂല്യം ഇല്ലാതെയാണ് ഗ്യാസ് വില.

Top