ആദിവാസി സഹോദരങ്ങളെ ബന്ദികളാക്കി, ക്രൂര മര്‍ദനം; മൂന്ന് പേര്‍ പിടിയില്‍

മധ്യപ്രദേശില്‍ ആദിവാസി സഹോദരങ്ങളെ ബന്ദികളാക്കി ക്രൂരമായി മര്‍ദ്ദിച്ചു. 18ഉം 15ഉം വയസ്സുള്ള ആദിവാസി സഹോദരങ്ങളെയാണ്മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് കേസെടുത്ത് മൂന്നുപേരെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശില്‍ ബിജെപി പ്രവര്‍ത്തകന്‍ ആദിവാസിയുടെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെയാണിത്.

ഇന്‍ഡോറിലെ റാവു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സഹോദരങ്ങള്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ചെളിയില്‍ തെന്നി ഇരുവരും റോഡില്‍ വീഴുകയായിരുന്നു. ഇതേച്ചൊല്ലി പിന്നാലെ വന്നവര്‍ സഹോദരങ്ങളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെ ഇവരെ ഒരു സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ കൊണ്ടുപോയി ബന്ദികളാക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആദിത്യ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top