പാലക്കാട്: പത്താന്‍കോട്ട് സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്താനെത്തിയ തീവ്രവാദികളെ നേരിടുന്നതിനിടെ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിനു രാജ്യത്തിന്റെ അന്ത്യാഞ്ജലി. മണ്ണാര്‍കാട് എളുമ്പിലാശേരിയിലുള്ള തറവാട് വീട്ടിലെത്തിച്ച ലഫ്. കേണല്‍ നിരജ്ഞന്‍കുമാറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. നിരജ്ഞന്റെ അഛന്‍ ശിവരാജന്‍, ഭാര്യ കെ.ജി.രാധിക, മകള്‍ വിസ്മയ, സഹേ!ാദരങ്ങള്‍, അമ്മ എന്നിവരും സൈനീക വാഹനത്തില്‍ വീട്ടിലെത്തി. ഇന്ത്യന്‍ വായുസേനാ ഹെലികോപ്ടര്‍ പാലക്കാട് വിക്ടേ!ാറിയ കേ!ാളജ് ഗ്രൗണ്ടില്‍ എത്തിച്ച മൃതദേഹം പ്രതിരോധ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും, ജില്ലാ ഭരണാധികാരികളും ജന പ്രതിനിധികളും നിരഞ്ജന്റെ ബന്ധുക്കളും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.
ഉച്ചക്ക് രണ്ടരയോടെ മൃതദേഹവും വഹിച്ച് ബംഗളൂരുവിലെ ജാലഹള്ളിയില്‍ നിന്ന് പുറപ്പെട്ട സൈനിക ഹെലികോപ്ടര്‍ നാലു മണിയോടെയാണ് വിക്ടോറിയ ഗ്രൗണ്ടില്‍ ഇറങ്ങിയത്. പാലക്കാട് കളക്ടറുടെ നേതൃത്വത്തില്‍ ഉള്ള സംഘം മൃതദേഹം സ്വീകരിച്ചു. പാലക്കാട് വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ കുറച്ചു സമയം പൊതു ദര്‍ശനത്തിന് വെച്ചു. ജനപ്രതിനിധികള്‍ അടക്കം നിരവധി ആളുകള്‍ ആണ് ഇവിടെയത്തെിയത്. പിന്നീട് ആംബുലന്‍സില്‍ കയറ്റി ജന്മനാടായ എലമ്പുലാശേരിലേക്ക് കൊണ്ടുപോയത്. വിലാപ യാത്ര കടന്നുപോവുന്ന പാലക്കാട് മണ്ണാര്‍ക്കാട് റൂട്ടില്‍ വന്‍ ഗതാഗത ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.
അലങ്കരിച്ച സൈനിക വാഹനത്തില്‍ ആണ് ജാലഹള്ളി എയര്‍ബേസില്‍ മൃതദേഹം എത്തിച്ചത്. കെ.എ.യു.പി സ്‌കൂളില്‍ ചൊവ്വാഴ്ച രാവിലെ പൊതുദര്‍ശനത്തിന് വെച്ചശേഷം എലുമ്പുലാശേരിയിലെ കളരിക്കല്‍ തറവാട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വീട്ടില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പിക്കും.
തിങ്കളാഴ്ച പുലര്‍ച്ചയൊണ് മൃതദേഹം പ്രത്യേക വിമാനത്തില്‍ ബംഗളൂരുവിലെ മിലിട്ടറി കേന്ദ്രത്തിലത്തെിച്ചത്. മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ബംഗളൂരുവില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡ എന്നിവര്‍ മൃതദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പിച്ചു. നിരഞ്ജന്റെ കുടുംബത്തിന് കര്‍ണാടക മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ണാര്‍ക്കാട് എളമ്പിലാശ്ശേരി കളരിക്കല്‍ ശിവരാജന്റെ മകനാണ് നിരഞ്ജന്‍. മാതാവ് പരേതയായ രാജേശ്വരി. പുലാമന്തോള്‍ പാലൂര്‍ സ്വദേശിയാണ് ഭാര്യ ഡോ. രാധിക. വിസ്മയ (രണ്ട് വയസ്) മകളാണ്. സഹോദരങ്ങള്‍ ഭാഗ്യലക്ഷ്മി, ശരത്(വ്യോമസേന), ശശാങ്കന്‍. ബംഗളൂരുവിലെ ജലഹള്ളിയിലായിരുന്നു നിരഞ്ജന്റെ താമസം