മുത്തലാഖ് നിയമവിരുദ്ധം;മുത്തലാഖ് ചൊല്ലിയാൽ ഇനി 3വർഷം ജയിൽ ശിക്ഷ.ഓർഡിനൻസ് ഇറക്കി കേന്ദ്രം.മുസ്ളീം സമുദായത്തിലേക്ക് സാസ്കാരിക യുഗത്തിന്റെ വെളിച്ചം

ന്യൂഡൽഹി:മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വർഷം ജയിൽ ശിക്ഷ . മുത്തലാഖ് നിയമ വിരുദ്ധമാക്കി കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറത്തിറക്കി. ഡിസംബറിൽ ലോക്സഭ പാസാക്കിയ മുസ്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്ലിൽ ഉള്ള വ്യവസ്ഥകളാണ് ഓർഡിനൻസിലുള്ളത്. ബിൽ രാജ്യസഭയിൽ പാസാക്കാൻ കഴിയാത്തതിനെത്തുടർന്നാണ് ഓർഡിനൻസ് ഇറക്കിയത്.വാക്കുകൾ വഴിയോ ടെലിഫോൺ കോൾ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്സാപ് എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും ബില്ലിൽ പറയുന്നു.TRIPPLE TALQUE LAW

മുത്തലാഖ് ജാമ്യംകിട്ടാത്ത ക്രിമിനൽ കുറ്റമായി തുടരുമെങ്കിലും ഭാര്യയുടെ വാദം കേട്ടശേഷം ഭർത്താവിന് ജാമ്യംനൽകാൻ മജിസ്ട്രേറ്റിന് അധികാരം ഉണ്ടാകും. രണ്ട്, ഭർത്താവും ഭാര്യയും പരസ്പരം പൊരുത്തപ്പെട്ട് മുന്നോട്ടുേപാകാൻ തീരുമാനിച്ചതായി അറിയിച്ചാൽ മുത്തലാഖ് സംബന്ധിച്ച കേസ് അവസാനിപ്പിക്കും. മുത്തലാഖ് ചൊല്ലുന്നത് മൂന്നുവർഷംവരെ ജയിൽശിക്ഷ കിട്ടാവുന്ന കുറ്റമാണ്. വിവാഹബന്ധം വേർപെടുത്തപ്പെട്ട ഭാര്യക്ക്, തനിക്കും പ്രായപൂർത്തിയാകാത്ത മക്കൾക്കും ജീവനാംശം തേടി മജിസ്ട്രേറ്റിനെ സമീപിക്കാം. കുട്ടികളെ തനിക്കൊപ്പം വിടണമെന്നും ആവശ്യപ്പെടാം.മുത്തലാഖിനേ ഇന്ത്യയിൽ നിന്നും കെട്ട് കെട്ടിച്ചതോടെ മുസ്ളീം സമുദായത്തിലേക്ക് സാസ്കാരിക യുഗത്തിന്റെ വെളിച്ചമാണ്‌ എത്തുന്നത്.എന്തായാലും ധീരമായ തീരുമാനമാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

tripple-talaq

മുത്തലാഖ് വിഷയത്തിൽ കോൺഗ്രസ് ‘വോട്ടുബാങ്ക്’ സമ്മർദ്ദത്തിലാണെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനം വിശദീകരിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. ലോകത്തെ 22 മുസ്‌ലിം രാജ്യങ്ങൾ മുത്തലാഖിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഓർഡിനൻസ് പ്രകാരം മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ ഒരു എഫ്ഐആർ ഫയൽ ചെയ്യുന്നതിലൂടെ മുത്തലാഖ് ചൊല്ലിയ ആൾക്കെതിരെ കുറ്റം ചുമത്താനാകും.

മുത്തലാഖിന് വിധേയയായ സ്ത്രീയുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ ഇത്തരത്തിൽ കുറ്റം ചുമത്തപ്പെട്ടവർക്ക് ജാമ്യം ലഭിക്കുകയുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു.കഴിഞ്ഞ ഓഗസ്റ്റിലാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്. ഇതേത്തുടർന്ന് വിഷയം പഠിക്കാൻ മോദി സർക്കാർ ധനമന്ത്രി അരുൺ ജയ്റ്റ്ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, നിയമമന്ത്രി രവിശങ്കർ പ്രസാദ് എന്നിവര്‍ അടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു.

മൂന്ന് തലാഖും ഒരുമിച്ച് ചൊല്ലി വിവാഹബനഡം വേർപ്പെടുത്തുന്ന രീതിയാണ്‌ മുത്തലാഖ്. ഇത് കത്തിലൂടെയും ഫോണിൽ വരെ ചൊല്ലുന്നവർ ഉണ്ട്. ഭാര്യയേ ഇഷ്ടമല്ലെങ്കിൽ ഗൾഫിൽ ഇരുന്നു ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലും. ഇന്ത്യൻ മുസുളീം സ്ത്രീകളിൽ ഏറെ പേരാണ്‌ ഇതുമൂലം തങ്ങൾ ചെയ്യാത്ത കുറ്റത്തിനു വിധവകളാകുന്നത്. ഭർത്താക്കന്മാർക്ക് ഇഷ്ടമില്ലെങ്കിൽ ഉടൻ ഭാര്യയേ നിസാരമായി ഉപേക്ഷിക്കുന്ന ഈ വ്യവസ്ഥിതിക്കെതിരേ വൻ പ്രധിഷേധം ഉയർന്നിരുന്നു. ഇനി ഏതായാലും ഈ ആചാരത്തേ സ്ത്രീകൾ ഭയക്കേണ്ട. മുത്തലാഖ് ചൊല്ലിയാൽ ചൊല്ലുന്നതേ അറിയൂ..പിന്നെ ആ ഭർത്താവിനേ പോലീസും നിയമവും കൈകാര്യം ചെയ്യും.

Top