റൊട്ടി കരിഞ്ഞതിന്റെ പേരില്‍ ഭാര്യയെ മൊഴിചൊല്ലിയ ഭര്‍ത്താവ് അറസ്റ്റില്‍

മഹബൂബ: വിവാഹ ജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ അനവധി പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാകും പക്ഷേ ഭക്ഷണത്തിന്റെ പേരില്‍ ഭാര്യയെ വഴക്കിട്ട് മൊഴിചൊല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ എവിടെ എങ്കിലും ഉണ്ടാവുമോ. എന്നാല്‍ കഴിഞ്ഞ ദിവസം മഹബൂബ എന്ന ഒരു സ്ഥലത്ത് അരങ്ങേറിയത് ഇത്തരം ഒരു സംഭവമാണ്. ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ റൊട്ടി കരിഞ്ഞിരിക്കുന്നെന്ന് പറഞ്ഞാണ് ഭര്‍ത്താവ് ഭാര്യയെ മൊഴിചൊല്ലിയത്. 24കാരിയായ യുവതിയോടാണ് ഭര്‍ത്താവ് ഈ ക്രൂരതകാട്ടിയത്.

റൊട്ടി കരിഞ്ഞിരിക്കുന്നെന്ന് പറഞ്ഞ് അക്രോശിച്ച ഭര്‍ത്താവ് യുവതി എത്ര ക്ഷമാപണം നടത്തിയിട്ടും അടങ്ങാന്‍ തയ്യാറായില്ല പോരാത്തതിന് റൊട്ടി കരിഞ്ഞിരിക്കുന്നത് പോലെ നീയും കരിഞ്ഞിരിക്കണമെന്ന് പറഞ്ഞ് സിഗററ്റ് കൊണ്ട് കുത്തി പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഒപ്പം ഒട്ടും വൈകാതെ തലാഖും ചൊല്ലി വീട്ടില്‍ നിന്നിറക്കി വിട്ടു. പിന്നാലെ യുവതി പോലീസില്‍ പരാതിപ്പെട്ടതോടെയാണ് ഈ ക്രൂരത പുറംലോകം അറിഞ്ഞത്.

ഗാര്‍ഹിക പീഡനകുറ്റം ചുമത്തി ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഗസ്റ്റില്‍ സുപ്രീം കോടതി മുത്തലാഖ് നിരോധിച്ച് വിധി പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഇത്രയും ക്രൂരത തന്നോട് കാണിച്ച ഭര്‍ത്താവിനൊപ്പം തിരിച്ചു പോകില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യുവതി.

Latest
Widgets Magazine