ഫെയ്‌സ്‌ക്രീം വാങ്ങാനാണ് സാറെ….! ട്രിപ്പിൾ ലോക് ഡൗണിൽ ഫെയ്‌സ്‌ക്രീം വാങ്ങാൻ യുവാവ് യാത്ര ചെയ്തത് പത്ത് കിലോമീറ്ററോളം ;പരിശോധനയ്ക്കിടയിൽ വാഹനം നിർത്താതെ പോയ യുവാവിനെ പൊലീസ് കുടുക്കിയത് തന്ത്രപരമായി

സ്വന്തം ലേഖകൻ

 

പെരിന്തൽമണ്ണ: സ്ഥിരമായി ഉപയോഗിക്കുന്ന ഫെയ്‌സ് ക്രീം തേടി ട്രിപ്പിൾ ലോക്ഡൗൺ സമയത്ത് യുവാവ് യാത്ര ചെയ്തത് 10 കിലോമീറ്ററോളം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്ത യുവാവ് പൊലീസിന്റെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു. യുവാവിന്റെ വാഹനത്തിന് കുന്നപ്പള്ളിയിൽനിന്നാണ് പൊലീസ് കൈ കാണിച്ചത്. എന്നാൽ യുവാവ് വാഹനം നിർത്താതെ ഓടിച്ചുപോവുകയായിരുന്നു.

വാഹനത്തിന്റെ നമ്പർ നോക്കി പിന്തുടർന്ന് പൊലീസ് യുവാവിനെ പിടികൂടുകയായിരുന്നു. യുവാവിനെ പിടികൂടിയപ്പോഴാണ് യാത്രാലക്ഷ്യം കേട്ട് പൊലീസ് ഞെട്ടിയത്. പെരിന്തൽമണ്ണ ഭാഗത്തെ തുറന്ന കടകളിലൊന്നും താൻ ഉപയോഗിക്കുന്ന ക്രീം ഇല്ലെന്നും അതിനാലാണ് പട്ടാമ്പിയിലെ ഓരോ കടകളിലായി അന്വേഷിച്ച് ചെറുകര വരെ എത്തിയതെന്ന് യുവാവ് പറഞ്ഞു.

എന്നിട്ടും ക്രീം കിട്ടിയില്ല. മടങ്ങിവരുമ്പോഴാണ് പൊലീസ് കൈകാണിച്ചതും പിടികൂടിയതും. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു.

Top