ടി.പി.ആർ കുറഞ്ഞു, മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു

സ്വന്തം ലേഖകൻ

മലപ്പുറം : ജില്ലയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. ടി.പി.ആർ  കുറഞ്ഞതോടെയാണ് ട്രിപ്പിൾ ലോക് ഡൗൺ പിൻവലിച്ചത്. ഇതോടെ മറ്റ് ജില്ലകളിലേത് പോലെ സാധാരണ ലോക്ക്ഡൗണാകും തിങ്കഴാഴ്ച മുതൽ മലപ്പുറത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ ഞായറാഴ്ച മലപ്പുറത്ത് പ്രഖ്യാപിച്ച കർശന നിയന്ത്രണം നിലവിൽ ജില്ലാ കളക്ടർ പിൻവലിച്ചിട്ടില്ല. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും നാളെ തുറക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം സംസ്ഥാനത്ത് നാളെ അവസാനിക്കാനിരുന്ന ലോക് ഡൗൺ ഒരാഴ്ചത്തേക്ക് കൂടി കൂട്ടി.

ജൂൺ ഒൻപത് വരെയാണ് നീട്ടുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലെത്തും വരെ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ തുടരണമെന്നാണ് കേന്ദ്ര നിർദേശം. നിലവിൽ കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനമാണ്.

കൂടുതൽ ഇളവുകളോടെയാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്. ബാങ്കുകൾക്ക് അഞ്ച് മണി വരെ പ്രവർത്തിക്കാം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അഞ്ച് മണി വരെ പ്രവർത്തിക്കാനാണ് അനുമതി. സ്വർണം, തുണി, ചെരുപ്പ്, പുസ്തകങ്ങൾ, സ്‌പെയർപാർട്‌സുകൾ എന്നിവ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിയേക്കും. ഇളവുകൾ സംബന്ധിച്ച് മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും

Top