ലോകം യുദ്ധഭയത്തിൽ !!ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യും; യുഎസ് കാത്തിരിക്കൂ..കടുത്ത പ്രതികാരം വരുന്നു..സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ടിരുന്നുവെന്ന് ട്രംപ്

ന്യുയോർക്ക് :ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൽ യുഎസ് ശക്തമായ പ്രതികാര നടപടികൾ നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി മുന്നറിയിപ്പു നൽകി. പ്രതിരോധത്തിന്റെ രാജ്യാന്തര മുഖമെന്നാണ് ഇറാനിലെ ഒരു ടെലിവിഷനിൽ ഖമനയി സുലൈമാനിയെ വിശേഷിപ്പിച്ചത്.ഈ വർഷങ്ങളിലെ അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമങ്ങളുടെ പ്രതിഫലമാണ് രക്തസാക്ഷിത്വം. അദ്ദേഹം പോയെങ്കിലും അദ്ദേഹം ചെയ്ത പ്രവർത്തികളും അദ്ദേഹത്തിന്റെ പാതയും ഒരിക്കലും അവസാനിപ്പിക്കരുതെന്നാണ് ദൈവം ആഗ്രഹിക്കുന്നത്, എന്നാൽ മലിനമായ കൈകൾ കൊണ്ട് അദ്ദേഹത്തിന്റെ രക്തം ചീന്തിയവർ പ്രതികാരത്തിന് വിധേയമായിരിക്കും’ – ആയത്തുല്ല അലി ഖമനയി പറഞ്ഞു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അങ്ങേയറ്റം സാഹസികം, അതിലുപരി അങ്ങേയറ്റം വിഡ്ഢിത്തം. ഈ സാഹസികതയുടെ അനന്തരഫലം അനുഭവിക്കാൻ ഒരുങ്ങിക്കോളൂ…… എന്നായിരുന്നു ഇറാൻ വിദേശകാര്യമന്ത്രി ജാവദ് സരിഫ്, ഖാസിം സുലൈമാനിയുടെ മരണവാർത്തയോട് പ്രതികരിച്ചത്.ഇറാനിൽ പ്രസിഡന്റ് ഹസന്‍ റൂഹാനി അടിയന്തരമായി ദേശീയ സുരക്ഷാസമിതി വിളിച്ചു. നിലവിലുള്ള സംഘര്‍ഷം അതിരൂക്ഷമാക്കുന്ന വിഡ്ഢിത്തമാണ് അമേരിക്കന്‍ നടപടിയെന്നും തീവ്രമായ തിരിച്ചടിയുണ്ടാകുമെന്നും റവല്യൂഷണറി ഗാര്‍ഡ് നേതൃത്വവും പ്രതികരിച്ചു. ആക്രമണവിവരം പുറത്തുവന്നയുടന്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു.

അതേസമയം യുഎസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ റവല്യൂഷനറി ഗാർഡ്സ് (ഐആര്‍ജിസി) കമാൻഡർ ഖാസിം സുലൈമാനി നേരത്തെ കൊല്ലപ്പെടേണ്ടിയിരുന്ന വ്യക്തിയായിരുന്നെന്ന് യുഎസ് പ്രസിഡന്‍റ് ഡോണ‍‍ൾ‌ഡ് ട്രംപ്.ഇറാൻ പോലും ഭയപ്പെട്ടിരുന്നവനും വെറുക്കപ്പെട്ടയാളുമാണ് സുലൈമാനി. ഇറാനിലും ഇറാഖിലുമടക്കം നിരവധി അമേരിക്കൻ ജനതയുടെയും മനുഷ്യരുടെയും ജീവന്‍ പൊലിഞ്ഞതിന് ഉത്തരവാദിയാണു സുലൈമാനി. നേതാക്കന്മാർ പുറം ലോകത്തെ വിശ്വസിപ്പിച്ചതു പോലെ ഇറാൻ ജനത സുലൈമാനിയുടെ മരണത്തിൽ അത്ര ദുഃഖിതരല്ല. വർഷങ്ങൾക്കു മുൻപേ കൊല്ലപ്പെടേണ്ട ആളാണ് സുലൈമാനി’–ട്രംപ് ട്വീറ്റ് ചെയ്തു.

ഇറാനിലെ ഏറ്റവും കരുത്തനായ സൈനിക കമാന്‍ഡറെയാണ് അമേരിക്ക വധിച്ചത്. റവല്യൂഷണറി ഗാര്‍ഡ്സിന്റെ പ്രത്യേകവിഭാഗമായ കുദ്സ് ഫോഴ്സ് മേധാവിയായിരുന്നു യുഎസ് ആക്രമണത്തില്‍ ഇറാഖ് വിമാനത്താവളത്തില്‍ വച്ച് കൊല്ലപ്പെട്ട ജനറല്‍ ഖാസിം സുലൈമാനി. പ്രസിഡ‍ന്റ് ഡോണള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് അമേരിക്കന്‍ പ്രതിരോധമന്ത്രാലയം പെന്റഗന്‍ സ്ഥിരീകരിച്ചു. യുഎസ് ജനതയ്ക്കു നേരിട്ട അപായത്തിനു മേൽ യുഎസിന്റെ പ്രതിരോധ നടപടിയെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ജർമനി, ചൈന, യുകെ തുടങ്ങിയ രാജ്യങ്ങൾക്കു നൽകിയ വിശദീകരണം.

ഇറാഖിലും മറ്റുമുള്ള അമേരിക്കൻ ജനതയെ ഇല്ലാതാക്കാൻ നിരവധി പദ്ധതികൾ സുലൈമാനി ആസൂത്രണം ചെയ്തിരുന്നു. നിരവധി പേരെ കൊലപ്പെടുത്തുകയും പരുക്കേൽപ്പിക്കുകയും ചെയ്തു. ഈ ആഴ്ച ബഗ്ദാദിലെ യുഎസ് എംബസിയിൽ നടന്ന ആക്രമണം തന്റെ അറിവോടെയാണെന്ന് സുലൈമാനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ തങ്ങളുടെ ജനതയെ സംരക്ഷിക്കാൻ എന്തു നടപടിയും ഞങ്ങൾ സ്വീകരിക്കും. അതിന്റെ ഭാഗമാണ് ഈ ആക്രമണം. അതു തുടരുക തന്നെ ചെയ്യും’– യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

റവല്യൂഷണറി ഗാര്‍ഡ്‌സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ മേധാവിയായ സുലൈമാനി ഇറാനിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവാണ്. ഇറാന്‍ ആത്മീയാചാര്യന്‍ അയത്തുല്ല അലി ഖമനയിക്കു നേരിട്ടായിരുന്നു സൊലൈമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇറാനില്‍ വീരപരിവേഷമുള്ള, അധികാരശ്രേണിയില്‍ പരമോന്നത നേതാവിനും പ്രസിഡന്റിനും തൊട്ടുപിന്നില്‍ വരുന്ന ദേശീയബിംബത്തെയാണ് അമേരിക്ക കൊലപ്പെടുത്തിയത്.

ഇറാഖിലെ ബഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ജനറല്‍ ഖാസിം സുലൈമാനി സഞ്ചരിച്ച വാഹനവ്യൂഹത്തെ അമേരിക്കന്‍ ഹെലിക്കോപ്റ്ററുകള്‍ ആക്രമിക്കുകയായിരുന്നു. മിസൈലാക്രമണത്തില്‍ ഇറാഖിലെ പൗരസേനാ നേതാവ് അബു മെഹ്ദി അല്‍ മുഹന്ദിസും കമാന്‍ഡോകളും കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്റര്‍ അക്കൗണ്ടില്‍ യുഎസ് പതാക ട്വീറ്റ് ചെയ്തു. അതേസമയം ഇറാന്‍ കമാന്‍ഡര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടം രേഖപ്പെടുത്തി. എണ്ണവിലയും സ്വര്‍ണവിലയും വര്‍ധിക്കുകയാണ്.US sends 3,500 extra troops to Middle East after killing top Iranian general.targeted killing of Major General Qassem Soleimani in a US strike threatens to dramatically increase tensions in the region.Trump defends killing of Suleimani: ‘We did not take action to start a war.

Top