അമേരിക്കൻ:കൊറോണ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള യോഗത്തിൽ അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപിനെ ഔദ്യോഗികമായി നാമനിർദേശം ചെയ്തു. ഷാർലെറ്റിൽ നടന്ന റിപ്പബ്ലിക്കൻ നാഷണൽ കണ്വെണ്ഷനിലാണ് പ്രഖ്യാപനം. ഇത് രണ്ടാം തവണയാണ് ട്രംപ് പ്രസിഡന്റ് സ്്ഥാനത്തേക്ക് മത്സരിക്കുന്നത്. നവംബർ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥിയായി ജോ ബൈഡനെ നേരത്തെ നിശ്ചയിച്ചിരുന്നു. ബൈഡൻ ഇതിനോടകം തന്റെ പ്രചാരണവും തുടങ്ങിയിരുന്നു.
Tags: donald trump