അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിനെതിരെ ലോകം മുഴുവന്‍ പ്രതിഷേധം; ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം അമേരിക്കയ്ക്ക് പുറത്തേയ്ക്കും വ്യാപിക്കുന്നു. ലണ്ടനില്‍ ഇന്നലെ നടന്ന റാലിയില്‍ 40,000 ത്തോളം പേര്‍ പങ്കെടുത്തു. അമേരിക്കന്‍ പാസ്‌പോര്‍ട്ടുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. കൂടാതെ പാരീസിലും ബെര്‍ലിനിലും അടക്കം അനേകം സ്ഥലങ്ങളില്‍ പ്ലേക്കാര്‍ഡുകളുമായി ആയിരങ്ങള്‍ ട്രംപിനെതിരെ തെരുവിലണിനിരന്നു. ട്രംപുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പുലര്‍ത്തുന്ന അടുത്ത ബന്ധം അവസാനിപ്പിക്കണമെന്നായിരുന്നു ലണ്ടനിലെ പ്രതിഷേധക്കാര്‍ ശക്തമായി ആവശ്യപ്പെട്ടത്.

സ്റ്റോപ്പ് വാര്‍ കോലിഷന്‍,സ്റ്റാന്‍ഡ് അപ്പ് ടു റേസിസം, മുസ്ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍ എന്നിവയടക്കമുള്ള ഗ്രൂപ്പുകളായിരുന്നു ലണ്ടനിലെ പ്രതിഷേധം സംഘടിപ്പിച്ചത്. ട്രംപ് അനുവര്‍ത്തിച്ച് വരുന്ന വിവാദപരമായ മാനദണ്ഡങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി അമേരിക്കക്കാരനെന്ന് കരുതുന്ന ഒരാള്‍ തന്റെ പാസ്‌പോര്‍ട്ട് കത്തിച്ചിരുന്നു. യുകെ സന്ദര്‍ശിക്കാന്‍ ട്രംപിന് നല്‍കിയ വിവാദപരമായ ക്ഷണം പിന്‍വലിക്കണമെന്നായിരുന്നു ലണ്ടനിലെ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ ഒരു വംശീയവാദിയെന്ന നിലയില്‍ അദ്ദേഹം കുടിയേറ്റക്കാര്‍ക്കേര്‍പ്പെടുത്തിയ യാത്രാ നിരോധനം പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. യുകെയിലെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും ഇതു പോലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈറ്റ്ഹാളിനടുത്ത് ആയിരക്കണക്കിന് പേര്‍ ഒത്ത് ചേര്‍ന്ന പ്രതിഷേധത്തില്‍ ഒരു വീഡിയോ ടേപ്പ് പ്ലേ ചെയ്തിരുന്നു. ട്രംപ് ഒപ്പ് വച്ചിരിക്കുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പിന്‍വലിക്കുന്നത് വരെ അദ്ദേഹത്തെ യുകെയില്‍ കാലു കുത്താന്‍ അനുവദിക്കരുതെന്ന് ആ വീഡിയോയില്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ശക്തമായി ആഹ്വാനം ചെയ്തു. തങ്ങള്‍ യുഎസിലെ സുഹൃത്തുക്കളോട് ഈ അവസരത്തില്‍ ഐക്‌യം പ്രകടിപ്പിക്കുന്നുവെന്നും അവര്‍ തങ്ങളുടെ കാഴ്ചപ്പാടുകളും മൂല്യങ്ങളും പങ്ക് വയ്ക്കുന്നവരാണെന്നും ആക്രമണത്തിന് വിധേയരാകുന്ന ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ് അവര്‍ നില്‍ക്കുന്നതെന്നും കോര്‍ബിന്‍ പറഞ്ഞു. ശരിയെന്ന് തോന്നുന്ന കാര്യത്തിനൊപ്പം നില്‍ക്കുന്ന ആയിരക്കണക്കിന് പ്രതിഷേധക്കാരോട് ലേബര്‍ നേതാവ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Top