നിർമാതാവ് ആന്റോ ജോസഫുമായി പണമിടപാട്, ശ്രീനിജിൻ എംഎൽഎയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. സംസ്കാരിക സാഹിതി ചെയർമാനായി ആന്റോ ജോസഫിനെ നിയമിച്ചതിൽ കോൺഗ്രസിൽ പൊരിഞ്ഞയടി

കൊച്ചി: കോൺഗ്രസ് നേതാവും സിനിമാ നിർമാതാവുമായ ആന്റോ ജോസഫുമായുള്ള പണമിടപാടിൽ തൃക്കാക്കര എംഎൽഎ പി വി ശ്രീനിജിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയ ശ്രീനിജിനെ നാലു മണിക്കൂറോളം ചോദ്യം ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെ എംഎൽഎ ചോദ്യം ചെയ്യലിനു ഹാജരായത്.

സിനിമാ മേഖലയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് അടുത്തിടെ ചില നിർമാതാക്കളുടെ വീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. ഇതിനിടെ ശേഖരിച്ച ചില രേഖകളുടെ അടിസ്ഥാനത്തിലാണ് പി.വി.ശ്രീനിജിൻ എംഎൽഎയെ ചോദ്യം ചെയ്യലിനായി വിളിച്ചതെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ സിനിമാ നിർമാതാവായ ആന്റോ ജോസഫിൽനിന്ന് 60 ലക്ഷം രൂപ വാങ്ങിയിരുന്നതായി ശ്രീനിജിൻ വ്യക്തമാക്കി. 2015ൽ കടമായിട്ടാണ് ഈ പണം വാങ്ങിയത്. തുടർന്ന് 2022ൽ ഈ തുക തിരികെ നൽകിയതായും ശ്രീനിജിൻ അറിയിച്ചു. ഈ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശ്രീനിജിനിൽനിന്ന് പ്രധാനമായും ചോദിച്ചറിഞ്ഞത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നൽകിയ സത്യവാങ്മൂലത്തിൽ ഉൾപ്പെടെ ഈ സാമ്പത്തിക ഇടപാടിന്റെ കാര്യം വ്യക്തമാക്കിയിരുന്നതായി ശ്രീനിജിൻ പറയുന്നു.

അതിനിടെ, സംസ്കാരിക സാഹിതി ചെയർമാനായി നിർമാതാവ് ആന്റോ ജോസഫിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ രാഷ്ട്രീയ വിവാദം ഉടലെടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രീനിജിന്റെ എതിരാളിയായിരുന്ന കോൺഗ്രസ് നേതാവ് വി.പി.സജീന്ദ്രനാണ് ആന്റോ ജോസഫിനെതിരെ രംഗത്തെത്തിയത്. ആന്റോ ജോസഫ് തനിക്കെതിരെ പ്രവർത്തിച്ചിരുന്നതായാണ് സജീന്ദ്രൻ ആരോപിച്ചത്. ഈ ആരോപണം ആന്റോ ജോസഫ് നിഷേധിച്ചിരുന്നു.

Top