
കൊച്ചി: പോക്‌സോ കേസില്‍ ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍. പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം സ്വദേശിയായ അധ്യാപികയെ കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെണ്‍കുട്ടിയെ ട്യൂഷന്‍ അധ്യാപിക പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തനിക്കൊപ്പം വന്നതാണെന്നാണ് അധ്യാപിക പറയുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സമാന കേസില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെ അധ്യാപികയെ കാണാതാവുകയായിരുന്നു. അതിനിടെയാണ് മറ്റൊരു കേസില്‍ അധ്യാപിക അറസ്റ്റിലാകുന്നത്.