നടന്നു വരവെ നടപ്പാത ഇടിഞ്ഞുതാണു, ഭൂമിക്കടിയില്‍ കുടുങ്ങി യുവതികള്‍; വീഡിയോ കാണാം

തുര്‍ക്കി: കൂട്ടുകാരുമായി ചിരിച്ചുല്ലസിച്ച് റോഡിലൂടെ നടന്ന് പോകുമ്പോള്‍ റോഡ് ഇടിഞ്ഞുതാഴുന്നത് ചിന്തിച്ചിട്ടുണ്ടോ? ഭൂമി ഇടിഞ്ഞ് താണ് ആ കുഴിയില്‍ പെട്ട് കിടക്കുന്നതിനെക്കുറിച്ചോ…റോഡിലൂടെ നമ്മളാരും അങ്ങനെയൊന്നും വിചാരിച്ചല്ല നടക്കുന്നത്. എന്നാല്‍ ഈ വീഡിയോ ഒന്നു കണ്ട് നോക്കൂ..ഇനി നടക്കുമ്പോള്‍ അങ്ങനെ ചിന്തിച്ചേക്കാം..

തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ നഗരത്തില്‍ ബുധനാഴ്ച നടന്ന സംഭവമാണ് ഇന്ന് ലോകത്തെ ഞെട്ടിപ്പിച്ചത്. പാതയോരത്തെ ഫുട്പാത്തില്‍ കൂടി നടന്നുവരുന്ന രണ്ടു യുവതികളാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. നടപ്പാതയില്‍ ഒരിടത്തെത്തുമ്പോള്‍ അപ്രതീക്ഷിതമായി അവര്‍ നില്‍ക്കുന്നിടം പൂര്‍ണമായും ഇടിഞ്ഞു താഴുന്നു. ഒപ്പം ഇരുവരും അഗാധതയിലേക്ക് വീഴുന്നു. കാഴ്ചക്കാരില്‍ ഞെട്ടലും ഭയവും ജനിപ്പിക്കുന്നതാണ് ഈ ദൃശ്യം. തുര്‍ക്കി പോലീസ് സുരക്ഷാ സേനയാണ് വീഡിയോ ദൃശ്യം പുറത്തുവിട്ടത്. നഗരത്തിലെ പ്രധാന ഓവുചാലിനു മുകളില്‍കൂടി പണിതിരിക്കുന്ന നടപ്പാതയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. ഏറെ ആഴമുള്ള ഓവുചാലിലേക്കാണ് കാല്‍നടയാത്രക്കാരികളായ സൂസന്‍ കുഡേ ബാലിക്, ഒസ്ലെം ഡുയ്മാസ് എന്നിവര്‍ വീണത്. ഉടന്‍തന്നെ പരിസരവാസികള്‍ ഓടിയെത്തുന്നതും കുഴിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇവരെ പുറത്തെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഏതായാലും, രണ്ടുപേര്‍ക്കും നിസ്സാര പരിക്കുകള്‍ മാത്രമേ ഉള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Top