സ്വന്തം ലേഖകൻ
തിരുവനന്തപുരം: മരിക്കുന്നതിന് മൂന്നുദിവസം മുൻപാണ് റൂബി ഫെയ്‌സ്ബുക്കിലെ ഏറ്റവും ഗ്രൂപ്പായ വേർഡ് മലയാളി സർക്കിളിൽ പോസ്റ്റിട്ടത്. ‘പേര് റൂബി, നാട് എറണാകുളം, താമസം സ്വന്തം തലസ്ഥാനത്ത്. ജോലി ഡബ്ബിങ് ആർട്ടിസ്റ്റ്, വയസ്സ് 31, വിശദമായി വഴയേ പരിചയപ്പെടാം’ എന്നായിരുന്നു റൂബിയുടെ കുറിപ്പ്.
ഇതിന് പിന്നാലെയുണ്ടായ റൂബിയുടെ മരണവാർത്ത ഏറെ തെട്ടലോടെയാണ് സുഹൃത്തുക്കൾ കേട്ടത.കഴിഞ്ഞ ഒരുവർഷമായി സുനിലുമായി ലീവിങ് റ്റുഗതർ റലേഷൻഷിപ്പിലാണ് റൂബി. ബാംഗ്ലൂരിൽ വച്ചുള്ള പരിചയമാണ് പ്രണയത്തിന് വഴി മാറിയത്. ഇത് പിന്നീട് ഒന്നിച്ചുള്ള താമസത്തിനും കാരണമായി.
സപ്ലൈക്കോ പോലുള്ള പൊതുമേഖലാസ്ഥാപനങ്ങൾക്കൊക്കെ ബില്ലിങ് മെഷിനുകൾ വിതരണം ചെയ്തിരുന്നത് സുനിലാണ്. എന്നാൽ ബില്ലിങ് മെഷിനുകളുടെ വിതരണം സർക്കാർ സ്ഥാപനമായ കെൽട്രോൺ ഏറ്റെടുത്തതോടെ സുനിലിന് ബിസിനസ് നിർത്തേണ്ടി വന്നു. ഈ സമയത്താണ് സുനിൽ ബാംഗ്ലൂരിൽ എത്തുന്നതും റൂബിയെ പരിചയപ്പെടുന്നതും.
സുനിൽ നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നെങ്കിലും ബന്ധം വേർപ്പെടുത്തിയിരുന്നു.എന്നാൽ റൂബിക്ക് മറ്റൊരു കുടുംബം ഉണ്ടെന്ന സൂചനയും പൊലീസിനുണ്ട്. ഇവർ തമ്മിലുണ്ടായ വഴക്ക് കാരണം റൂബി ആദ്യം ആത്മഹത്യ ചെയ്‌തെന്നും അതിനെതുടർന്നാണ് സുഹൃത്തിന് വാട്‌സാപ്പ് മെസേജ് അയച്ച ശേഷം സുനിലും ആത്മഹത്യ ചെയ്തതെന്നുമാണ് പ്രാഥമിക നിഗമനം.
സുനിലിന്റെ സുഹൃത്ത് പൊലീസുമായി പാങ്ങപാറയിലെ വീട്ടിൽ എത്തിയപ്പോൾ വാട്‌സാപ്പ് സന്ദേശം ശരിയാണെന്നും വ്യക്തമായി. ഇതോടെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി സുനിൽ അമിത മദ്യപാനത്തിന് അടിമയായിരുന്നെന്ന് സുഹൃത്തുക്കളും പറയുന്നു. ഇതും കുടുംബത്തിൽ താളപ്പിഴകൾ ഉണ്ടാകുന്നതിന് കാരണമായി.