തങ്ങളുടെ ഇരട്ടക്കുട്ടികളെ വേര്‍പെടുത്താനുള്ള പണം കണ്ടെത്തുന്ന നെട്ടോട്ടത്തിലാണ് ഇ ഫിലിപ്പിനോ കുടുംബം. രണ്ട് തലയും യോചിച്ചായിരുന്നു ഇവരുടെ ജനനം. വേര്‍പെടുത്തിയില്ലെങ്കില്‍ അധിക കാലം ഇരുവരും ജീവിക്കില്ല. വേര്‍പെടുത്തിയാലോ ഇതില്‍ ഒരാള്‍ മരിക്കുമെന്ന് ഉറപ്പ്.
ഒരാള്‍ ജീവിക്കാന്‍ ഒറ്റൊരാള്‍ മരിക്കേണ്ടി വരും. കുളിക്കാനും, ഭക്ഷണം കഴിക്കാനും, കളിക്കാനും, പഠിക്കാനുമെല്ലാം ഇവര്‍ ബുദ്ധി മുട്ടുകയാണ്. ഇതെല്ലാം ഒന്നിച്ചല്ലാതെ ചെയ്യാനാകില്ല. സ്ഥിര വരുമാനമില്ലാത്ത ജോലിയാണ് ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക്. അതിനാല്‍ ഇവരെ വേര്‍പെടുത്താനുള്ള പണം കണ്ടെത്താന്‍ ജീവിതാകാലം മുഴുവന്‍ പണിയെടുത്താലും മതിയാവില്ല. ഈ കുഞ്ഞുങ്ങളെ കൂടാതെ മുന്ന് മക്കള്‍ കൂടി ഇവര്‍ക്കുണ്ട്. തങ്ങളുടെ മക്കളെ വളര്‍ത്താനും അവര്‍ക്കു വേണ്ടിയുള്ള മരുന്നിനും കഷ്ടപ്പെടുകയാണ് ഈ കുടുംബം. ഗര്‍ഭിണിയായിരുന്നപ്പോള്‍ സ്‌കാനിങ് നടത്താതിരുന്നതും കുഞ്ഞുങ്ങളുടെ ഈ അവസ്ഥയ്ക്ക കാരണമായി. സോക്ടര്‍മാര്‍ കുഞ്ഞുങ്ങള്‍ ചാപിള്ളയായിരിക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ തന്റെ വയറ്റില്‍ കുഞ്ഞുങ്ങളുടെ അനക്കമുണ്ടായിരുന്നുവെന്ന് ഈ അമ്മ പറയുന്നു. തന്റെ കുഞ്ഞുങ്ങളെ നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഈ മാതാപിതാക്കള്‍.