ജനിച്ചപ്പോള്‍ വേര്‍പിരിഞ്ഞ ഇരട്ട സഹോദരിമാര്‍ 33 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി

ജനിച്ചപ്പോള്‍ വേര്‍പിരിയേണ്ടി വന്ന ഇരട്ട സഹോദരിമാര്‍ 33 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. ഉത്തരകൊറിയയിലാണ് സംഭവം. അമാണ്ട ഡന്‍ഫോര്‍ഡ്, കേറ്റി ബെനെറ്റ് എന്നീ യുവതികളാണ് ജനനത്തോടെ വേര്‍പിരിഞ്ഞത്. ഒരമ്മയാണ് ജന്മം നല്‍കിയതെങ്കിലും വളര്‍ന്നത് വ്യത്യസ്ത മാതാപിതാക്കളുടെ കീഴില്‍ അതും യു.എസിന്റെ രണ്ട് ഭാഗങ്ങളിലായി. ഇവരെ അമേരിക്കക്കാരായ മാതാപിതാക്കള്‍ ദത്ത് എടുക്കുകയായിരുന്നു. ബെനറ്റിനെ ഓര്‍ഫനേജ് വരാന്തയിലും ഡന്‍ഫോര്‍ഡിനെ ഒരു വീടിന്റെ പടിക്കല്‍ നിന്നുമാണ് കണ്ടെത്തിയത്.വളര്‍ന്നു വരുമ്പോള്‍ തന്നെ തനിക്കൊരു സഹോദരി ഉണ്ടാകുമെന്ന തോന്നല്‍ ഡന്‍ഫോര്‍ഡിന് ഉണ്ടായിരുന്നു. ഡന്‍ഫോര്‍ഡിന്റെ മാതാപിതാക്കള്‍ സഹോദരിയെ അന്വേഷിച്ച് എത്തിയെങ്കിലും അവരെ ദത്ത് എടുത്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്. 23 ആന്റ് മീയില്‍ തന്റെ ഡിഎന്‍എ വിവരങ്ങള്‍ 2013ല്‍ ഡന്‍ഫോര്‍ഡ് നല്‍കി. കഴിഞ്ഞ കൊല്ലം ബെന്നറ്റും ഇതേ സ്ഥലത്ത് ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെ ഇരുവരുടെ ഡിഎന്‍എ ഒന്നാണെന്ന് അധികൃതര്‍ക്ക് മനസിലായി.തനിക്കൊരു സഹോദരി ഉണ്ടാകുമെന്ന് ബെന്നറ്റ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഡിഎന്‍എ 100 ശതമാനം യോജക്കുന്നുവെന്ന് മനസിലാക്കിയ ബെന്നറ്റ് അതിശയിച്ചു പോയി. അങ്ങനെ 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടി. പക്ഷെ രണ്ട് പേരുടെയും ജന്മദിനം അടയാളപ്പെടുത്തിയിരിക്കുന്നത് വ്യത്യസ്തമായാണ്. ബെന്നറ്റ് 1983 ഡിസംബര്‍ 25നും, ഡന്‍ഫോര്‍ഡ് 1984 ജനുവരി 13നും.

Top