മെഡിക്കല്‍ ലോകത്തിന് കൗതുകം ; ഇരട്ടക്കുട്ടികള്‍ ജനിച്ചത് വ്യത്യസ്ത വര്‍ഷങ്ങളില്‍

കാലിഫോര്‍ണിയ:മെദ്ഡിക്കല്‍ ലോകത്തിന് അല്‍ഭുതത്തിനു വക നല്‍കി ഇരട്ടക്കുട്ടികള്‍ വ്യത്യസ്ത വര്‍ഷങ്ങളില്‍ ജനിച്ചു.ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത് മിനിറ്റുകളുടെ വ്യത്യാസത്തിലാണ്. കാലിഫോര്‍ണിയയിലെ സാന്‍ ഡിയഗോയിലാണ് സംഭവം. മാരിബല്‍ വലെന്‍സിയായ്ക്കും ഭര്‍ത്താവ് ലൂയീസിനുമാണ് വ്യത്യസ്ത വര്‍ഷങ്ങളിലായി ഇരട്ടക്കുട്ടികള്‍ ജനിച്ചത്. ഇരട്ടക്കുട്ടികളില്‍ ഒരാള്‍ 2015 ഡിസംബര്‍ 31 ന് രാത്രി 11.59 നും അടുത്തയാള്‍ 2016 ജനുവരി 1 ന് പുലര്‍ച്ചെ 12.02 നുമാണ് ജനിച്ചത്.

കാലിഫോര്‍ണിയായിലെ സാന്‍ ഡിയഗോയിലെ ആശുപത്രിയിലാണ് മാരിബല്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. 2016 ജനുവരി ആറ് ആയിരുന്നു കുട്ടികളുടെ ജനനത്തിനായി ഡോക്ടര്‍മാര്‍ നല്‍കിയിരുന്ന സമയം. എന്നാല്‍ അപ്രതീക്ഷിതമായി വേദനയുണ്ടായതിനെ തുടര്‍ന്നാണ് ഡിസംബര്‍ 31 ന് മാരിബെല്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരട്ടകളില്‍ ആദ്യത്തേത് പെണ്‍കുഞ്ഞും രണ്ടാമത്തേത് ആണ്‍കുട്ടിയുമാണ്. പെണ്‍കുട്ടിക്ക് ജയ്‌ലിന്‍ എന്നും ആണ്‍കുട്ടിക്ക് ലൂയിസ് എന്നും പേരു നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top