ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റിനെ പോലെയാകാന്‍ ഇരട്ട സഹോദരന്മാര്‍ ചിലവഴിച്ചത്…  

 

 

അരിസോണ: ഹോളിവുഡ് നായികമാരിലൊരാളാണ് ആഞ്ചലീന ജോളിയെ പോലെയാകാന്‍ ശ്രമിച്ച് സ്വന്തം രൂപവും ജീവിതവും നഷ്ടപ്പെട്ട ഇറാനി പെണ്‍കുട്ടി സഹര്‍ തബറിനെ കുറിച്ച് വാര്‍ത്ത വന്നിരുന്നു.  ഇപ്പോഴിതാ ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റിനെ പോലെയാകാന്‍ ഇറങ്ങി തിരിച്ച ഇരട്ട സഹോദരന്മാര്‍ക്ക് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളത്.  പ്രിയപ്പെട്ട താരത്തെ പോലെയാകാന്‍ ഇവര്‍ ചിലവഴിച്ചത് 15,000 പൗണ്ട് (ഏകദേശം 13 ലക്ഷം രൂപ) ആണ്. അരിസോണ സ്വദേശികളായ മാറ്റ്, മൈക് ഷലെപ്പ് എന്നിവരാണ് ബ്രാഡ് പിറ്റിനെ പോലെയാകാന്‍ മാസങ്ങള്‍ നീണ്ട പരിശ്രമം നടത്തിയത്.  മൂക്കിനും കവിളിനും താടിക്കും താടിയെല്ലിനും മൈക്ക് പ്ലാസ്റ്റിക് ശസ്ത്രക്രിയ ചെയ്തു. എന്നാല്‍ മാറ്റ് മൂക്കിനും കവിളിനുമാണ് ശസ്ത്രക്രിയ നടത്തിയത്. 21 ആം വയസില്‍ എം ടിവിയുടെ ഐ വാണ്ട് എ ഫേമസ് ഫേസ് എന്ന പരിപാടിക്ക് വേണ്ടിയാണ് ഇവര്‍ ഇത് ചെയ്തത്.എന്നാല്‍ പുതിയ രൂപ മാറ്റം തങ്ങള്‍ക്ക് ഒരുപാട് ഗുണം ചെയ്‌തെന്നാണ് മാറ്റിന്റെ അഭിപ്രായം. മുമ്പത്തേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ തന്നില്‍ ആകൃഷ്ടരാകുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു.  അതേസമയം ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്ന് മൈക് വ്യക്തമാക്കുന്നു.

Top