ലഖ്‌നൗ: ബിഎസ്പി നേതാവ് മായാവതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച രണ്ട് പാര്‍ട്ടി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. മായാവതി പാര്‍ട്ടി ടിക്കറ്റുകള്‍ വില്‍ക്കുകയാണെന്നാണ് ഇവര്‍ പറഞ്ഞത്. എംഎല്‍എമാരായ റോമി സാഹ്നി, ബ്രിജേഷ് വര്‍മ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
വരുന്ന ഉത്തര്‍പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി ടിക്കറ്റുകള്‍ കാശ് വാങ്ങിയാണ് മായാവതി പലര്‍ക്കും നല്‍കിയിരിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു.
മായാവതിയെ അധിക്ഷേപിച്ച ബിജെപി നേതാവ് ദയാശങ്കര്‍ സിംഗിന്റെ കുടുംബത്തിലെ സ്ത്രീകള്‍ക്കെതിരെ ബിഎസ്പി പ്രവര്‍ത്തകര്‍ നടത്തിയ പരാമര്‍ശങ്ങളെയും ഇവര്‍ വിമര്‍ശിച്ചു. എംഎല്‍എമാരുടെ വെളിപ്പെടുത്തലുകളും അഭിപ്രായങ്ങളും പാര്‍ട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാന്‍ പാര്‍ട്ടി ഫണ്ടിലേക്ക് നാലുകോടി രൂപ സംഭവന നല്‍കണമെന്ന് മായാവതി ആവശ്യപ്പെട്ടതായി റോമി സാഹ്നി ആരോപിച്ചു. അതേസമയം തന്റെ സിറ്റിംഗ് സീറ്റ് അഞ്ച് കോടിരൂപയ്ക്ക് മറ്റൊരാള്‍ക്ക് മായാവതി വിറ്റുകഴിഞ്ഞതായി ബ്രിജേഷ് വര്‍മ പറഞ്ഞു. റോമി സാഹ്നി ലാഖിംപൂരില്‍ നിന്നും ബ്രിജേഷ് വര്‍മ ഹര്‍ദോയിയില്‍ നിന്നുമുള്ള നിയമസഭാംഗങ്ങളാണ്.
ടിക്കറ്റ് വില്‍ക്കുന്ന രീതി അവസാനിപ്പിച്ച് അര്‍ഹരായവര്‍ക്ക് സീറ്റുകള്‍ നല്‍കാന്‍ മായാവതി തയ്യാറായാല്‍ അവര്‍ക്ക് ഒരുദിനം ഇന്ത്യയുടെ പ്രധാനമന്ത്രി വരെ ആകാന്‍ സാധിക്കുമെന്ന് എംഎല്‍എമാര്‍ പറഞ്ഞു. 2012 ല്‍ ബിഎസ്പി എംപി ആയിരുന്ന ജുഗല്‍ കിഷോറാണ് തങ്ങള്‍ക്ക് സീറ്റ് നല്‍കിയത്. അതിനാല്‍ കാശ് നല്‍കേണ്ടി വന്നിരുന്നില്ല. എന്നാല്‍ ഇത്തവണ സാഹചര്യം വ്യത്യസ്തമാണ്. ഇരുവരും അഭിപ്രായപ്പെട്ടു.
നേരത്തെ മായാവതിയെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ ബിജെപി ഉത്തര്‍പ്രദേശ് വൈസ് പ്രസിഡന്റ് ദയാശങ്കര്‍ സിംഗും മായാവതി ടിക്കറ്റ് വില്‍ക്കുകയാണെന്ന ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് പാര്‍ട്ടി എംഎല്‍എമാരുടെ തന്നെ വെളിപ്പെടുത്തല്‍.