രണ്ട് മുന്‍ എംപിമാര്‍ സിപിഎം പാനലില്‍ നിയമസഭയിലേക്ക്?.

പാലക്കാട്:ജില്ലയില്‍ നിന്നും രണ്ട് മുന്‍ എംപിമാറെ മത്സര രംഗത്തിറക്കാന്‍ സിപിഎം നീക്കം.മുന്‍ പാര്‍ളിമെന്റ് അംഗങ്ങളായ എന്‍എന്‍ കൃഷണദാസിനേയും,എസ് അജയകുമാറിനേയും മത്സരിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം ഏതാണ്ട് ധാരനയിലെത്തിയിരിക്കുന്നത്.എന്നാല്‍ ഇരുവരുടേയും മണ്ഡലങ്ങള്‍ ഇപ്പോഴും പാര്‍ട്ടി സസ്‌പെന്‍സായി വെച്ചിരിക്കുകയാണെന്നാണ് സൂചന.പാലക്കാട് മണ്ഡലത്തില്‍ നിന്നോ നെന്മാറ മണ്ഡലത്തില്‍ നിന്നോ കൃഷണദാസ് മത്സരിക്കുമെന്നാണ് ഒടുവിലത്തെ സൂചനകള്‍.വിഎസ് ,മത്സരിക്കാനെത്തിയില്ലെങ്കില്‍ മലമ്പുഴയിലും കൃഷണദാസിനെ പരിഗണിച്ചേക്കും.സംസ്ഥാന നേതൃത്വം നേരിട്ടാണ് ഇദ്ധേഹം പാനലില്‍ വേണമെന്ന് നിര്‍ദ്ധേശം ജില്ല കമ്മറ്റിക്ക് നല്‍കിയത്.krishanadasഎന്നാല്‍ മുന്‍ വിഎസ് പക്ഷക്കാരനായ ദാസിനെ ജില്ല നേതൃത്വത്തിന് അത്ര താല്‍പര്യമില്ലെന്നും പറഞ്ഞു കേള്‍ക്കുന്നു.പാര്‍ട്ടിയിലെ വിഭാഗീയത അവസാനിച്ചു എന്ന കനത്ത താക്കീത് നല്‍കാന്‍ കൃഷണദാസ് പാനലില്‍ വേണമെമ്മാണ് സംസ്ഥാന നേതൃത്വം പറയുന്നത്.നിലവില്‍ സംസ്ഥാന കമ്മറ്റി അംഗമാണ് അദ്ധേഹം.പത്ത് വര്‍ഷമായി പാര്‍ളിമെന്ററി രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണ് കൃഷണദാസ്.പാര്‍ട്ടി ജില്ല കമ്മറ്റി അംഗമായ എസ് അജയകുമാറിന്റെ കാര്യവും വ്യത്യസ്തമല്ല.മുന്‍ വിഎസ് പക്ഷക്കാരനായ അദ്ധേഹം മുന്‍പ് ഒറ്റപ്പാലം മണ്ഡലത്തെ പ്രതിനിധാനം ചെയ്താണ് മൂന്ന് തവണ പാര്‍ളിമെന്റിലെത്തിയത്.ഇപ്പോള്‍ പിണറായി വിജയന്റെ ജില്ലയിലെ ഏറ്റവും അടുത്ത ആള്‍ കൂടിയാണ് അജയകുമാര്‍.ajayakumarപട്ടികജാതി ക്ഷേന്മസമിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ അദ്ധേഹത്തെ തരൂര്‍,കോങ്ങാട് എന്നിവിടങ്ങളിലേക്കാണ് പരിഗണിക്കുന്നത്.നിലവില്‍ തരൂര്‍ എംഎല്‍എ ആയ എകെ ബാലന്‍ മാറി നിന്നാല്‍ തരൂരില്‍ അജയന് തന്നെ നറുക്ക് വീഴുമെന്ന് ഏതാണ്ട് ഉറപ്പാണ്.പട്ടികജാതി സംവരണ മണ്ഡലമായ ഇവിടെ ബാലന്‍ മാറി നില്‍ക്കുമെന്ന് തന്നെയാണ് സൂചന.
നിലവില്‍ പര്‍ട്ടി കേന്ദ്രകമ്മറ്റി അംഗമായ എകെ ബാലന്‍ സംഘടന നേതൃത്വത്തിലേക്ക് തിരിയാനാണ് സാധ്യത.മുന്‍വിഎസ് പക്ഷക്കാരായ ഇവരെ വീണ്ടും ജനപ്രതിനിധികളാക്കുന്നതിലൂടെ പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിച്ചെന്ന സന്ദേശം ജില്ല നേതൃത്വത്തിന് നല്‍കുക കൂടിയാണ് സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നത്.ജില്ലയില്‍ നിന്ന് പുതിയൊരു ടീം ആയിരിക്കും ഇത്തവണ മത്സരിക്കുക എന്നാണ് ഈ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു സംസ്ഥാന നേതാവ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞത്.രണ്ട് ടേം എന്ന പ്ലീന തീരുമാനം കര്‍ശനമായി നടപ്പാക്കാനാണ് ഇത്തവണ സിപിഎം തീരുമാനിച്ചിരിക്കുന്നതെന്നും ഇതോടെ ഏതാണ്ട് വ്യക്തമായി കഴിഞ്ഞു

Top