ഇ.വി.എം സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിന് സമീപത്ത് നിന്ന് റിലയന്‍സ് ജീവനക്കാരെന്ന് സംശയിക്കപ്പെടുന്ന യുവാക്കള്‍ അറസ്റ്റിൽ

റായ്പൂര്‍: ഇലക്ട്രോണിക് വോട്ടെടുപ്പിൽ വ്യാപകമായ തിരിമറികൾ നടക്കുന്നു എന്ന് ആരോപണം പലതവണ ഉയരുന്നതിനിടെ ഛത്തീസ്ഗഡില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിന് സമീപത്ത് നിന്ന് റിലയന്‍സ് ജിയോയുടെ ജീവനക്കാരെന്ന് സംശയിക്കപ്പെടുന്ന രണ്ട് പേര്‍ പിടിയില്‍. ജഗ്ദല്‍പൂരിലെ സ്‌ട്രോംഗ് റൂമിന് സമീപത്ത് നിന്ന് പിടിയിലായ യുവാക്കളുടെ കൈവശം ലാപ്‌ടോപ്പുകളുമുണ്ടായിരുന്നു.

റിലയന്‍സ് ജിയോയുടെ ജീവനക്കാരാണെന്ന് പിടിയിലായ യുവാക്കള്‍ അവകാശപ്പെട്ടു. പോലീസ് ഇക്കാര്യം അന്വേഷിച്ചുവരുന്നു. നേരത്തെയും വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്ന ആരോപണം നിലനില്‍ക്കെ റിലയന്‍സ് ജീവനക്കാര്‍ സ്‌ട്രോംഗ് റൂമിന് സമീപത്ത് നിന്ന് പിടിയിലായത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ മാസം രണ്ട് ഘട്ടമായാണ് ഛത്തീസ്ഗഡില്‍ വോട്ടെടുപ്പ് നടന്നത്. ഡിസംബര്‍ 11ന് വോട്ടെണ്ണല്‍ നടക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top