രണ്ടുവയസ്സുകാരിയുടെ വിരല്‍ ഇഡ്ഡലി കുക്കറില്‍ കുടുങ്ങി; ഒന്നും ചെയ്യാനാകാതെ ഫയര്‍ഫോഴ്സ്, ഒടുവില്‍ കുട്ടിയെ മയക്കി കുക്കര്‍ പ്ലേറ്റ് മുറിച്ചുമാറ്റി

കൊച്ചി: രണ്ടുവയസ്സുകാരിയുടെ ചൂണ്ടുവിരല്‍ ഇഡ്ഡലി കുക്കറിന്റെ തട്ടില്‍ കുടുങ്ങി. പെരുമ്പാവൂര്‍ സ്വദേശി പ്രദീപിന്റെ മകള്‍ ഗൗരിനന്ദയുടെ വിരലാണ് കുടുങ്ങിയത്. ഇഡ്ഡലി കുക്കറില്‍ കുടുങ്ങിയ കയ്യുമായി നെട്ടോട്ടമോടി മാതാപിതാക്കളും. തൃപ്പൂണിത്തുറയിലെ ആസ്പത്രിയിലെത്തി വിരല്‍ പരിക്കുകളില്ലാതെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് തൃപ്പൂണിത്തുറ ഫയര്‍ സ്റ്റേഷനിലെത്തിയും കുക്കര്‍ പ്ലേറ്റ് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

ഫയര്‍ഫോഴ്‌സിനും ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. ജനറല്‍ അനസ്തേഷ്യ നല്‍കി കുട്ടിയുടെ വിരലില്‍ കുടുങ്ങിക്കിടന്ന ഇഡ്ഡലി കുക്കര്‍ പ്ലേറ്റ് മുറിച്ചുമാറ്റി. ഡോ.ഭാസ്‌കര കെ ജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ വാസ്‌കുലര്‍ സര്‍ജറി വിഭാഗത്തിലെ ഡോ ബ്രയാണ്‍ ഉള്‍പ്പെടെയുളള ഡോക്ടര്‍മാരാണ് വിരല്‍ പരിക്കുകളില്ലാതെ പുറത്തെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top