ദുബായില്‍ മലയാളിക്ക് ഒറ്റ രാത്രികൊണ്ട് സ്വന്തമായി കിട്ടിയത് കൊട്ടാരം, ആശ്ചര്യം മാറാതെ പ്രവാസികള്‍

നിമിഷ നേരം കൊണ്ട് കോടികളുടെ വീടിന് ഉടമയാകാന്‍ പറ്റുമോ? പറ്റുമെന്നതാണ് ഈ പ്രവാസി ഇന്ത്യക്കാരന്റെ അനുഭവം തെളിയിക്കുന്നത്. ഉബൈദുല്ല നേരലകാട്ടെ എന്ന മംഗലാപുരത്തുകാരന്‍ ഇന്ന് കോടികള്‍ വിലമതിക്കുന്ന വീടിന് ഉമടയാണ്. യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഈ വര്‍ഷത്തെ ഭാഗ്യശാലിയായ ഈ യുവാവാണ് ദുബായിലൊരു വീട് എന്ന സമ്മാനത്തിനാണ് അര്‍ഹനായത്. അഞ്ച് ലക്ഷം ദിര്‍ഹം വിലമതിക്കുന്ന വീടാണ് ഇയാള്‍ക്ക് ലഭിച്ചത്.

യുഎഇ എക്‌സ്‌ചേഞ്ചിന്റെ സമ്മര്‍ പ്രൊമോഷന്‍ 2017ന്റെ ഭാഗമായാണ് ദുബായിലൊരു വീട് പദ്ധതി നടപ്പാക്കിയത്. അവസാന റൗണ്ടില്‍ 26 പേര്‍ എത്തി. ഇതില്‍ നിന്നാണ് ഭാഗ്യശാലിയെ തിരഞ്ഞെടുത്തത്. അവസാന റൗണ്ടിലെത്തിയവരിലുമുണ്ട് നിരവധി ഇന്ത്യക്കാര്‍. ഇവര്‍ക്ക് 10000 ദിര്‍ഹം വീതം ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജീവിതത്തില്‍ ഇന്നു വരെ ഒരു സമ്മാനവും ലഭിച്ചിട്ടില്ലാത്ത വ്യക്തിയാണ് താനെന്ന് ഉബൈദുല്ല പറയുന്നു. ഈ നറുക്കടപ്പില്‍ വിജയിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അവസാന റൗഡിലെത്തിയവരില്‍ ഈജിപ്ത്, കെനിയ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യക്കാരുണ്ടെന്ന് യുഎഇ എക്‌സ്‌ചേഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. ഏവരുടെ സ്വപ്‌നമാണ് വീട് എന്നത്. എന്നാല്‍ അതിപ്പോള്‍ ദുബായില്‍ തന്നെ സാധിച്ചുവെന്നതാണ് ഉബൈദുല്ലയുടെ ഭാഗ്യമെന്ന് റീജ്യണല്‍ മാനേജര്‍ കൗശാല്‍ ദോശി പറഞ്ഞു.

Top