കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനം യുഡിഎഫ് തിരിച്ചുപിടിച്ചു.ബിന്‍സി സെബാസ്റ്റ്യന്‍ ചെയര്‍പേഴ്‌സണ്‍

കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനം യുഡിഎഫ് തിരിച്ചുപിടിച്ചു. കോട്ടയം നഗരസഭയില്‍ ഭരണം നിലനിര്‍ത്തി യുഡിഎഫ്. 22 വോട്ടുകള്‍ നേടി മുന്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ വിജയിച്ചു. എല്‍ഡിഎഫിന്റെ ഷീജ അനിലിന് 21 വോട്ടുകളാണ് ലഭിച്ചത്. സിപിഐഎമ്മിന്റെ ഒരംഗം വോട്ടെടുപ്പിന് എത്താത്തതിനാല്‍ യുഡിഎഫിന് ആദ്യഘട്ടത്തില്‍ തന്നെ മൂന്‍തൂക്കമുണ്ടായിരുന്നു. യുഡിഎഫ് 22, എല്‍ഡിഎഫ് 21 എന്നിങ്ങനെയാണ് വോട്ട് നില. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി ടിഎം മനോജാണ് വോട്ടെടുപ്പിന് എത്താത്തത്. അദ്ദേഹം ആശുപത്രിയിലാണ്.

അഡ്വ. ഷീജ അനിലിനെതിരെയാണ് ബിന്‍സി സെബാസ്റ്റ്യന്റെ വിജയം. കഴിഞ്ഞ തവണ ടോസ് തുണച്ചതോടെയായിരുന്നു ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷ സ്ഥാനത്തെത്തിയത്. ഇകഴിഞ്ഞ 20 വര്‍ഷമായി യുഡിഎഫാണ് നഗരസഭ ഭരിച്ചിരുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു എല്‍ഡിഎഫ് കൊണ്ടുവരുന്ന പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെ യുഡിഎഫിന് നഗരസഭാ ഭരണം നഷ്ടമായത്. അവിശ്വാസം പാസാവാന്‍ 5 അംഗങ്ങളുടെ പിന്തുണ എങ്കിലും എല്‍ഡിഎഫിന് അധികമായി വേണ്ടിയിരിക്കെയായിരുന്നു എട്ട് അംഗങ്ങളുള്ള ബിജെപി പിന്തുണയ്ക്കുമെന്ന് അറിയിച്ചത്. ആകെ 52അംഗങ്ങളാണ് കോട്ടയം നഗരസഭയിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വതന്ത്രന്‍ ഉള്‍പ്പടെ 22 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. സിപിഐഎം 16, സിപിഐ രണ്ട്, കേരള കോണ്‍ഗ്രസ് എം, സ്‌കറിയ തോമസ്, കോണ്‍ഗ്രസ് എസ്, സിപിഎം സ്വതന്ത്രന്‍ എന്നിവര്‍ക്ക് ഒരോ അംഗങ്ങള്‍ എന്നിങ്ങനമെയാണ് അംഗബലം. 22 അംഗങ്ങളുള്ള യുഡിഎഫില്‍ കോണ്‍ഗ്രസ് 20, കെസിഎം ജോസഫ് ഒന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.

നേരത്തെ കോട്ടയത്ത് പാസാക്കിയ രണ്ട് അവിശ്വാസ പ്രമേയങ്ങളും വിവാദമായിരുന്നു. ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐ പിന്തുണയോടെ അവിശ്വാസം പാസായത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിജെപി പിന്തുണയോടെ കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസം പാസാക്കിയത്. ഇതോടെ നറുക്കെടുപ്പിലൂടെ അധ്യക്ഷ സ്ഥാനത്തെത്തിയ യുഡിഎഫിന്റെ ബിന്‍സി സെബാസ്റ്റ്യന്‍ പുറത്താവുകയായിരുന്നു.

Top