നേഴ്‌സുമാർ സൂക്ഷിക്കുക റിക്രൂട്ട്മെന്റുകൾ പറഞ്ഞു കോടികൾ തട്ടാൻ ബ്ളാക്ക്മെയിൽ തട്ടിപ്പുകാരൻ രംഗത്ത് ..അറിയുക ബ്രിട്ടനിലേക്കുള്ള നഴ്സിംങ് റിക്രൂട്ട്മെന്റുകൾ സൗജന്യം

ലണ്ടൻ: നേഴ്‌സുമാർ സൂക്ഷിക്കുക റിക്രൂട്ട്മെന്റുകൾ പറഞ്ഞു കോടികൾ തട്ടാൻ ബ്ളാക്ക്മെയിൽ തട്ടിപ്പുകാരൻ രംഗത്ത് ..നേഴ്സ്‌മാർ അറിയുക ബ്രിട്ടനിലേക്കുള്ള നഴ്സിംങ് റിക്രൂട്ട്മെന്റുകൾ സൗജന്യമാണ് .തട്ടിപ്പ് പേരുപറഞ്ഞു പണം തട്ടാൻ ചിലർ രംഗത്തുണ്ട് . പണം വാങ്ങുന്ന ഏജൻസിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് യു.കെ അതോറിറ്റികൾ വെളിപ്പെടുത്തി .അതിനിടെയാണ് ബ്ലാക്ക് മെയിലിങ് കേസിൽ കുടുങ്ങി വിദേശ കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങിയ മറുനാടൻ ഉടമ ഷാജൻ സ്‌കറിയ പുതിയ വൻ തട്ടിപ്പിന് കോപ്പുകൂട്ടിയ വീഡിയോ പുറത്തായിരിക്കുന്നത് .ഇത്തവണ ചില ഏജൻസികളെ കൂട്ടുപിടിച്ച് നേഴ്‌സിങ് റിക്രൂട്ട്മെന്റിൽ കോടികൾ തട്ടാനുള്ള നീക്കമാണ് നടത്തുന്നതെന്ന സൂചന ഉണ്ടായിരിക്കുന്നത് .തന്റെ മഞ്ഞ പത്രത്തിലെ ഇൻസ്റ്റന്റ് റസ്പോന്സിലൂറെ പുതിയ തട്ടിപ്പിന്റെ വാതായനം തുറക്കുകയാണ് പണം മാത്രം ലക്‌ഷ്യം വെക്കുന്ന ഈ കാട്ടുകൊള്ളക്കാരൻ .തനിക്ക് പണം കിട്ടിയില്ലെങ്കിൽ തന്റെ മഞ്ഞ പേപ്പറിൽ എഴുതി കൊല്ലും എന്ന് ഭീക്ഷണി മുഴക്കി ബ്ളാക്ക്മെയിൽ നടത്തി പണം തട്ടുന്ന കൊടും തട്ടിപ്പുകാരൻ ഷാജൻ സ്കറിയക്ക് ബ്രിട്ടീഷ് കോടതി മുപ്പത് ലക്ഷം രൂപയുടെ ശിക്ഷയാണ് അടുത്ത കാലത്ത് വിധിച്ചത് .ആടിനെ പട്ടിയാക്കുന്ന ഈ തട്ടിപ്പിക്കുകാരൻ അതും ശിക്ഷയല്ല എന്ന വാദവുമായി രംഗത്തുണ്ട് .അതിനു പിന്തുണക്കാൻ ചില ആദമീയ വേഷം ധരിച്ചവരും ഉണ്ട് എന്നത് ഞെട്ടിപ്പിക്കുന്നതാണ് . നേഴ്‌സിങ് തട്ടിപ്പിന്റെ പുതിയ മേച്ചിൽ പുറം തുറന്നിരിക്കുന്നത് തൻെറ ഇൻസ്റ്റന്റ് റെസ്പോൺസ് എന്ന വീഡിയോയിലൂടെ ആണ് പുറത്ത് വിട്ടിരിക്കുന്നത് .ആർക്കും ഈ തട്ടിപ്പ് മനസിലാകാത്ത വിധത്തിൽ ഗൂഢമായ നീക്കത്തിലൂടെ തന്റെ വീഡിയോയിലൂടെ വിവാദമായ ഏജൻസിയുടെ പേര് വെളിപ്പടുത്തി അതിലൂടെ പുതിയ തട്ടിപ്പിന്റെ വഴിതുറക്കുകയാണ് ഈ ബ്ളാക്ക്മെയിൽ ജേർണലിസത്തിൽ പിതാവ് .

അതേസമയം ഇന്ത്യൻ നഴ്സുമാർക്ക് വീണ്ടും തുറന്നുകിട്ടിയ ബ്രിട്ടനിലേക്കുള്ള വാതായനത്തിന്റെ മുന്നിൽനിന്ന് കൊള്ളയടി ആരംഭിച്ച സ്വകാര്യ ഏജൻസികൾക്കെതിരേ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ശക്തമായ നിലപാടെടുക്കുന്നു. shajan (4)ഓരോ എൻഎച്ച്എസ് ട്രസ്റ്റും നഴ്സുമാർക്ക് നൽകുന്ന സേവന-വേതന വ്യവസ്ഥകൾ വിവരിച്ച്, തികച്ചും സൗജന്യമായാണ് ഏജൻസികൾ റിക്രൂട്ട്മെന്റ് നടത്തേണ്ടത്. ഇങ്ങനെ എത്തിക്കുന്ന ഓരോ നഴ്സുമാർക്കുവേണ്ടിയും ചെലവാകുന്ന തുകയ്ക്കൊപ്പം പ്രതിഫലമായ കമ്മിഷനും ട്രസ്റ്റുകളാണ് ഏജൻസിക്കു നൽകുന്നത്. ഉദ്യോഗാർഥിയിൽനിന്നും ഒരു പൗസപോലും വാങ്ങരുതെന്ന് വ്യക്തമായ നിർദേശത്തോടെയാണ് ഏജൻസികൾക്ക് എൻഎച്ച്എസ് ട്രസ്റ്റുകൾ റിക്രൂട്ട്മെന്റ് ലൈസൻസ് നൽകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ, നിലവിലെ സാഹചര്യത്തിൽ പല ഏജൻസികളും വിദേശസ്വപ്നവുമായി കഴിയുന്ന ഉദ്യോഗാർഥികളിൽനിന്നും വ്യാജ പ്രചാരണത്തിലൂടെയും വാഗ്ദാനങ്ങളിലൂടെയും ആയിരങ്ങളും ലക്ഷങ്ങളുമാണ് ആവശ്യപ്പെടുന്നത്. റജിസ്ട്രേഷൻ ഫീസ്, ഹാൻഡിലിംങ് ഫീസ് എന്നിങ്ങനെ പലപേരുകളിൽ തുടങ്ങിയിരിക്കുന്ന തട്ടിപ്പുകൾ എൻഎച്ച്എസിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം ആരോപണങ്ങൾ തെളിഞ്ഞാൽ ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് മുന്നറയിപ്പും അധികൃതർ നൽകുന്നു.

ഇന്ത്യയിൽ ഒരു ലക്ഷം രൂപവരെ ഓരോ ഉദ്യോഗാർഥികളിൽനിന്നും ചില ഏജൻസികൾ വാങ്ങുന്നതായി ആരോപണം ഉയർന്നിട്ടുള്ളതായി ഡെയ്‍ലി മെയിൽ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇന്ത്യയിൽനിന്നും ആകെ റിക്രൂട്ട്ചെയ്യാൻ എൻഎച്ച്എസ് ഉദ്ദേശിക്കുന്നത് മൂന്നു വർഷം കൊണ്ട് ആറായിരത്തോളം പേരെയാണ്. ഇതിനിടെ, അയ്യായിരത്തിലേറെ നഴ്സുമാരെ റിക്രൂട്ട്ചെയ്യാൻ തങ്ങൾക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ടെന്ന മട്ടിൽ പരസ്യം ചെയ്ത് ചില സ്വകാര്യ ഏജൻസികൾ രംഗത്തെത്തിയിട്ടുണ്ട്. മതമേലധ്യക്ഷന്മാരുൾപ്പെടെയുള്ളവരെ സ്വാധീനിച്ച് സർക്കുലർ ഇറക്കിവരെയാണ് സ്വകാര്യ ഏജൻസികൾ ഉദ്യോഗാർഥികളുടെ വിശ്വാസ്യത ആർജിക്കുന്നത്.shajan -2222

നഴ്സിംങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻഎംസി) ബ്രിട്ടനിലേക്കു വരാൻ വിദേശ നഴ്സുമാർക്ക് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയിൽ (ഐഇഎൽടിഎസ്) അടുത്തിടെ വരുത്തിയ ഇളവുകളും ഐഇഎൽടിഎസിനു പകരം ഒക്കിപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) പരീക്ഷ വിജയിച്ചാലും മതിയെന്ന വ്യവസ്ഥയും മറ്റും മുതലെടുത്താണ് സ്വകാര്യ ഏജൻസികൾ ചാകരകൊയ്ത്തിന് ഇറങ്ങിയിരിക്കുന്നത്. ഇംഗ്ലീഷ് സംസാരഭാഷയായി ഉപയോഗിക്കുന്ന ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്കും നഴ്സിംങ് പഠനം ഇംഗ്ലീഷ് ഭാഷയിൽ പൂർത്തിയാക്കുന്നവർക്കും എൻഎംസി ചില ഇളവുകൾ അനുവദിച്ചിരുന്നു.

പഠനത്തോടൊപ്പം രോഗികളുമായും അവരുടെ ബന്ധുക്കളുമായും മറ്റുമുള്ള ആശയവിനിമയവും ഇംഗ്ലീഷിലായിരുന്നു എന്നു തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെ ഹാജരാക്കിയാലേ ഈ ഇളവുകളുടെ ആനുകൂല്യങ്ങൾ ലഭ്യമാകൂ. കൃത്യമായ നിബന്ധനകളോടെയുള്ള ഇത്തരം ഇളവുകൾ രണ്ടുവർഷത്തിനുള്ളിൽ പഠിച്ചിറങ്ങിയവർക്ക് മാത്രമാണു താനും. ഇതെല്ലാം മറച്ചുവച്ചാണ് ഇന്റർവ്യൂ നടത്താൻ എത്തുന്നവർക്ക് ഭാഷാപരിജ്ഞാനം ബോധ്യപ്പെട്ടാൽ സെലക്ഷൻ ലഭിച്ചേക്കുമെന്നും മറ്റും ചില ഏജൻസികൾ പരസ്യം ചെയ്യുന്നതും നവമാധ്യമങ്ങളിലൂടെയും ഓൺലൈൻ പോർട്ടലുകളിലൂടെയും പ്രചരിപ്പിക്കുന്നതും. നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാൻ ഫിലിപ്പൈൻസ്, ഇന്ത്യ, ചൈന, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നും യോഗ്യരായ ഇരുപതിനായിരത്തോളം നഴ്സുമാരെ മൂന്നുവർഷംകൊണ്ട് റിക്രൂട്ട് ചെയ്യാൻ എൻഎച്ച്എസ് തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ആറായിരത്തോളം നഴ്സുമാരെയാണ് ഇന്ത്യയിൽനിന്നും ലക്ഷ്യമിടുന്നത്. ഈ വസ്തുതയുടെ മറപിടിച്ചാണ് കേരളത്തിലെ നഴ്സുമാർക്കെല്ലാം ബ്രിട്ടനിൽ പോകാമെന്ന തരത്തിലുള്ള വ്യാജ പ്രചാരണവും പണപ്പിരിവും ആരംഭിച്ചിട്ടുള്ളത്.

അതേസമയം ബ്ലാക്ക് മെയിലിങ് കേസിൽ കുടുങ്ങി വിദേശ കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങിയ മറുനാടൻ ഉടമ ഷാജൻ സ്‌കറിയയുടെ ശബ്ദ രേഖ പുറത്ത് വന്നിരുന്നു . കേസിൽ നിന്നും എങ്ങിനെ എങ്കിലും എന്നെ ഒഴിവാക്കണം എന്നും 10000 പൗണ്ട് ഞാൻ തരാം (8.6ലക്ഷം രൂപ) തരാമെന്നും പറഞ്ഞ് യാചിക്കുന്ന ഓഡിയോ ആണിത്. പലർക്കുമെതിരേ വ്യാജ വാർത്തകൾ എഴുതുകയും ബ്‌ളാക്ക്‌മെയിൽ ചെയ്ത് ഓൺലൈൻ മാധ്യമങ്ങൾ പണം തട്ടുന്നതിന്റേയും അവസാനത്തേ തെളിവാണ് ഷാജൻ സ്‌കറിയയുടെ ശബ്ദ രേഖയിൽ. ഈ കേസിൽ ഇയാളേ 30 ലക്ഷം രൂപയ്ക്ക് ബ്രിട്ടീഷ് കോടതി പിഴയടക്കാൻ തീർപ്പാക്കി ശിക്ഷിച്ചിരുന്നു.shajan-ss

ഈ കേസിൽ വിചാരണക്കായി എടുക്കും മുമ്പ്പരാതിക്കാരനായ മലയാളിയേ വിളിച്ച് യാചിക്കുന്നതാണ് ഓഡിയോ..കേരളത്തിലും വൻ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. ബോബി ചെമ്മണ്ണൂർ ജ്വല്ലറിയിൽ നിന്നും ഓൺലൈൻ മാധ്യമം 1 കോടിയിലധികം രൂപ ആവശ്യപ്പെട്ടിരുന്നു. യു.കെയിൽ കൊണ്ടുപോയി അവാർഡ് നല്കാമെന്ന് പറഞ്ഞായിരുന്നു ഒരു കോടി ആവശ്യപ്പെട്ടത്. എന്നാൽ ബോബി വിവാദ പോർട്ടൽ ഉടമയേ പണം കൊടുക്കാതെ മടക്കിയിരുന്നു. തുടർന്ന് അന്നുവരെ പാടി പുകഴ്ത്തി എഴുതിയ ബോബി ചെമ്മണ്ണൂരിനേ ഒറ്റ ദിവസം കൊണ്ട് മോശമായി എഴുതാൻ തുടങ്ങി.

ഇന്ത്യയിൽ ആദ്യമായാണ് ബ്‌ളാക്ക്‌മെയിൽ വാർത്തയുടെ പേരിൽ ഇത്ര വൻ ശിക്ഷ ഒരു മാധ്യമ സ്ഥാപനത്തിനും ഉടമക്കും ലഭിക്കുന്നത്.അതും വിദേശത്തേ കോടതിയിൽ. മറുനാടൻ മലയാളിയുടെ ബ്രിട്ടീഷ് പതിപ്പായ ബ്രിട്ടീഷ് മലയാളിയിലായിരുന്നു ബീ വൺ എന്ന കമ്പിനിക്കെതിരേ വ്യാജ വാർത്തകൾ വന്നത്. പണം ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന്റെ വൈരാഗ്യം തീർക്കുകയായിരുന്നു.13 ദിവസം കൊണ്ട് 53 കള്ളങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു എന്നാണ് കോടതി കണ്ടെത്തിയത്. ക്രിമിനൽ കേസിലാണ് ഇപ്പോൾ വിധി വന്നത്. 8.6 കോടി രൂപ നഷ്ടം ആവശ്യപ്പെട്ട് സിവിൽ കേസ് മറുനാടൻ ഉടമക്കെതിരേ ബ്രിട്ടനിൽ നടന്നുവരികയാണ്.

നവംബർ പതിനാറാം തിയതി ബ്രിട്ടനിലെ നഴ്‌സ്മാര്‍ക്ക് വാതില്‍ തുറന്ന് കൊടുത്തിരിക്കുന്നു എന്ന് പറയുന്നതില്‍ വല്ല കാര്യവുമുണ്ടോ ? ഏജന്റുമാരുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ എന്ത് ചെയ്യണം ? സര്‍വ്വ മലയാളി നഴ്‌സുമാരും അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍-ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ്‌ ‘എന്ന് പേരിൽ പുറത്തിറക്കിയിരിക്കുന്ന വീഡിയോ വാർത്ത അതി ഭീകരമായ ഒരു തട്ടിപ്പുനുള്ള തുടക്കമായിരുന്നു ,നേഴ്‌സിങ് മേഖലയിലെ സഹായി എന്ന് ചോരകുടിക്കാൻ ലക്ഷ്യമിട്ട് പുറത്തിറക്കിയ വീഡിയോ .അതിൽ അവസാനം ഈ ബ്ളാക്ക്മെയിൽ തട്ടിപ്പുകാരന്റെ ‘തന്ത്രപരമായ നീക്കം കാണാം ‘ചതിയിൽ വീഴരുത് ലാഭം ഒന്നുമുണ്ടായിട്ടല്ല എന്നുപറഞ്ഞു പരിചയപ്പെടുത്തുന്ന സ്ഥാപനത്തിന്റെ പേരും ഒരു തുടക്കമാണ് .ഞെട്ടിക്കുന്ന ആ തട്ടിപ്പ് കഥയുടെ സത്യങ്ങൾ ഒരുപാട് പുറത്ത് വരാനിരിക്കുന്നു .അതിനാൽ നേഴ്‌സുമാർ ചോരകുടിക്കുന്ന പണം ലക്ക്ഷ്യമാക്കിയിരിക്കുന്ന ഇത്തരം തട്ടിപ്പ് വിരുതന്മാരുടെ വാക്കുകൾ ശ്രദ്ധിക്കരുത് .അവരുടെ ചതിയിൽ വീഴരുത് .

Top