തൃക്കാക്കരയില്‍ ചരിത്രവിജയത്തോടൊപ്പം റെക്കോര്‍ഡ് ഭൂരിപക്ഷം നേടി ഉമ തോമസ്.കോൺഗ്രസ് രാഷ്ട്രീയത്തിന് ഉണർവ്

കൊച്ചി: കേരളം രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഒന്നും സൃഷ്ടിക്കില്ല എങ്കിലും കോൺഗ്രസ് രാഷ്ട്രീയത്തിന് ഊർജം പകർന്ന് തൃക്കാക്കരയിൽ യുഡിഎഫ് വിജയം .തൃക്കാക്കരയില്‍ ചരിത്രവിജയത്തോടൊപ്പം റെക്കോര്‍ഡ് ഭൂരിപക്ഷം നേടി ഉമ തോമസ് മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചു .

പന്ത്രണ്ട് റൗണ്ടുകളും എണ്ണിത്തീർന്നപ്പോൾ 72770 വോട്ടുകൾ നേടിയാണ് പി ടി തോമസിന്‍റെ പിൻഗാമിയായി മത്സരിച്ച ഉമ തോമസിന്‍റെ മിന്നുംവിജയം. 25,016 വോട്ടുകളുടെ, അതായത് കാൽലക്ഷം പിന്നിട്ട വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസിന്‍റെ വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് 47754 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് 12957 വോട്ടുകളാണ് കിട്ടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാൽ സെഞ്ച്വറി തികച്ചാണ് ഉമയുടെ തെരോട്ടം. 2011ല്‍ ബെന്നി ബഹനാന്റെ 22406 വോട്ടിന്റെ ലീഡ് മറികടന്നുള്ള മുന്നേറ്റം. 2021ല്‍ പി.ടിയുടെ ലീഡ് 14329 ആയിരുന്നു. തപാല്‍വോട്ടില്‍ മുതല്‍ കൊച്ചി കോര്‍പറേഷനും തൃക്കാക്കര നഗരസഭയിലും ആധിപത്യം പുലർത്തി. 239 ബൂത്തുകളില്‍ എല്‍ഡിഎഫിന് ആകെ ലീഡ് നേടാനായത് 12 ബൂത്തില്‍ മാത്രമാണ്. സ്വന്തം ബൂത്തില്‍ ജോ ജോസഫിന് 54 വോട്ടിന്റെ ലീഡ് (466–412) മാത്രമാണ് നേടാനായത്.

വികസനം ഉന്നയിച്ച് നടത്തിയ പ്രചണ്ഡമായ പ്രചാരണത്തിനൊടുവിൽ കടുത്ത മത്സരമെന്ന കണക്കുകൂട്ടലിലിരുന്ന സിപിഎം നേതാക്കൾക്ക് തിരഞ്ഞെടുപ്പ് ഫലം ഞെട്ടലായി. തോല്‍വി ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നെങ്കിലും അനുഭാവി വോട്ടുകളടക്കം ചോര്‍ന്ന് തോല്‍വിഭാരം കടുത്തതോടെ പുനരാലോചന നടത്തേണ്ട സ്ഥിതിയിലായി സര്‍ക്കാരും സിപിഎമ്മും.

ബെന്നി ബഹനാന് കിട്ടിയതിനേക്കാൾ ഭൂരിപക്ഷം നേടി തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിന്‍റെ ഏക വനിതാ എംഎൽഎയായി നിയമസഭയിലേക്ക് എത്തുന്നത്. പതിനൊന്നാം റൗണ്ട് പൂർത്തിയായപ്പോൾത്തന്നെ കാൽലക്ഷം കടന്നു ഉമ തോമസിന്‍റെ ഭൂരിപക്ഷം. ഇരുപതിൽത്താഴെ ബൂത്തുകളിൽ മാത്രമാണ് ജോ ജോസഫിന് മുൻതൂക്കം കിട്ടിയത്. ഒ രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുക താനെന്ന അവകാശവാദം ഉന്നയിച്ച എ എൻ രാധാകൃഷ്ണന് പക്ഷേ കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ലെന്ന നിരാശ മാത്രം ബാക്കി.

പോസ്റ്റൽ, സർവീസ് വോട്ടുകൾ ഇത്തവണ ആകെ പത്തെണ്ണം മാത്രമാണുണ്ടായിരുന്നത്. 83 വോട്ടുകൾക്ക് അപേക്ഷ കിട്ടിയിരുന്നെങ്കിലും തിരിച്ച് വന്നത് പത്തെണ്ണം മാത്രം. അതിൽ വെറും ഒരു വോട്ടിന്‍റെ ലീഡ് മാത്രമാണ് ഉമ തോമസിന് കിട്ടിയത്. മൂന്ന് വോട്ടുകൾ അസാധുവായി. മൂന്ന് വോട്ടുകൾ ഉമ തോമസിന് കിട്ടി. രണ്ട് വോട്ടുകൾ വീതമാണ് എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾക്ക് കിട്ടി. ആകെ പത്ത് റൗണ്ട് വോട്ടുകളാണ് എണ്ണിയത്. ആദ്യ എട്ട് റൗണ്ടുകൾ കോർപ്പറേഷൻ ഡിവിഷനുകളാണെങ്കിൽ അവസാന രണ്ടെണ്ണം തൃക്കാക്കര മുൻസിപ്പാലിറ്റിയായിരുന്നു.

 

Top