കൊച്ചി: സംഘടനാ ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ വെട്ടിച്ച കേസിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. യു.എൻ.എ ഭാരവാഹികളായ ജാസ്മിൻ ഷാ, ഷോബി ജോസഫ് എന്നിവർ ഉൾപ്പെടെ നാല് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാൻ പ്രതികളോട് കോടതി നിർദ്ദേശിച്ചു.
പ്രിതകളുടെ ജാമ്യാപേക്ഷയെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ശക്തമായി എതിർത്തു. മറ്റ് മൂന്ന് പ്രതികൾക്ക് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.സംഘടനയുടെ ഫണ്ടിൽ നിന്നും 3 കോടി രൂപയുടെ വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ജാസ്മിൻ ഷാ ഉൾപ്പെടെ ഏഴ് പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ മുൻ ഭാരവാഹികളിൽ ഒരാളാണ് പരാതിക്കാരൻ.
യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസിൽ ജാസ്മിൻഷായുടെ ഭാര്യ ഷബ്നയെ ക്രൈംബ്രാഞ്ച് പ്രതിചേർക്കുകയും ചെയ്തിരുന്നു. ക്രമക്കേടിൽ ഇവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി.
നഴ്സിങ് സംഘടനയായ യു.എന്‍.എയുടെ സാമ്പത്തിക തട്ടിപ്പിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. സംഘടനാ ഫണ്ട് വകമാറ്റിയതിന്റെ നിര്‍ണായക തെളിവുകളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. സംഘടനയുടെ ദേശീയ പ്രസിഡന്റായ ഒന്നാം പ്രതി ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 74 ലക്ഷം രൂപ വകമാറ്റിയതിന്റെ തെളിവുകളാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു
ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്നയുടെ അക്കൗണ്ടിലേക്ക് 2017ലും 2018ലുമായി 74 ലക്ഷം രൂപയാണ് കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും എത്തിയത്. ഇത് യു,എന്‍.എയുടെ ഫണ്ട് തന്നെയാണെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണക്ക് കൂട്ടല്‍. ഷോബി ജോസഫിനോ ജിത്തു പിഡിക്കോ നിതിന്‍ മോഹനോ ഷബ്നയ്ക്ക് പണം കൈമാറേണ്ട കാര്യമില്ല. മാത്രമല്ല ഇവര്‍ക്ക് ഇത്രയധികം തുക എവിടെ നിന്ന് ലഭിച്ചെന്ന കാര്യവും പരിശോധിക്കപ്പെട്ടു. ഇതില്‍ നിന്നാണ് യു.എന്‍.എയുടെ ഫണ്ട് തട്ടിച്ചതാണെന്ന് വ്യക്തമായത്.
64 ലക്ഷം രൂപയ്ക്ക് ഷബ്ന ഫ്ളാറ്റ് വാങ്ങുകയും 17 ലക്ഷം രൂപ ചെലവില്‍ ഇന്നോവാ കാര്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഈ രണ്ട് ഇടപാടും ഷബ്ന നടത്തിയത് വിദേശത്ത് നിന്ന് കൊണ്ടാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കേസിലെ അഞ്ചാം പ്രതിയാണ് ഷബ്ന. കേസില്‍ ജാസ്മിന്‍ ഷാ അടക്കം അഞ്ച് പേരും ചോദ്യം ചെയ്യലിന് തയ്യാറായിട്ടില്ല. എല്ലാവരും വിദേശത്ത് തുടരുകയാണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.
നഴ്സസ് അസോസിയേഷന്‍ ദേശീയപ്രസിഡന്റ് ജാസ്മിന്‍ ഷാ ആണ് കേസില്‍ ഒന്നാം പ്രതി. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരന്‍ ജിത്തു, ഡ്രൈവര്‍ നിധിന്‍ മോഹന്‍ എന്നിവര്‍ക്കെതിരെയാണ് ആദ്യം കേസെടുത്തത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. യുഎന്‍എയുടെ നേതൃത്വത്തില്‍ മൂന്നരക്കോടി രൂപയുടെ സാമ്പത്തിക കമക്കേട് നടത്തിയെന്നാരോപിച്ച് വൈസ്പ്രസിഡന്റ് സിബി മുകേഷാണ് പരാതിപ്പെട്ടിരുന്നത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ ഡി.ജി.പി. ഉത്തരവിട്ടിരുന്നു. ഫ്ലാറ്റ്