ജാസ്മിൻ ഷാ അറസ്റ്റിൽ..നേഴ്‌സുമാരുടെ കണ്ണീരിന്റെ വില കോടികൾ കട്ടു!നേഴ്‌സുമാരുടെ മൂന്നരക്കോടിയോളം രൂപതട്ടിയെടുത്ത കേസിൽ

കൊച്ചി:യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സാമ്പത്തിക തട്ടിപ്പ് കേസിൽ സംഘടനാ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ജാസ്മിൻ ഷായെ കൂടാതെ, ഷോബി, നിതിൻ, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. തൃശൂരിൽ നിന്നാണ് ക്രൈം ബ്രാഞ്ച് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. കേസിൽ ജാസ്മിൻ ഷാ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.

2018 മാർച്ചിലാണ് യുഎൻഎയുടെ ഫണ്ടിൽ മൂന്നരക്കോടിയോളം രൂപയുടെ അഴിമതി നടന്നതായി ആരോപണം ഉയർന്നത്. മുൻ യുഎൻഎ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് പരാതി നൽകുന്നത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്ന് കാണിച്ചായിരുന്നു പരാതി നൽകിയത്. ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരാതിയിലുണ്ടായിരുന്നു.

2017 ഏപ്രിൽ ഒന്നു മുതൽ 2019 ജനുവരി 31 വരെയുള്ള കാലയളവിൽ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ അക്കൗണ്ടിലേക്ക് 3 കോടി 71 ലക്ഷം രൂപ വന്നതായാണ് രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ 2019 ജനുവരി 31 ന് പ്രസ്തുത അക്കൗണ്ടിലെ നീക്കിയിരിപ്പ് വെറും എട്ടു ലക്ഷത്തി അമ്പത്തി അയ്യായിരത്തി നാന്നൂറ്റി എട്ട് രൂപയാണ്. അംഗത്വ ഫീസിനത്തിൽ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങൾക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപ സംഘടനയുടെ പേരിലുള്ള നാലു അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. മൂന്നരക്കോടിയോളം രൂപ സംഘടനയുടെ തലപ്പത്തിരിക്കുന്ന ചിലരുടെ അടുപ്പക്കാരുടെ അക്കൗണ്ടിലേക്ക് പോയതായാണ് ആരോപണം.

തുടർന്ന് കേസ് അന്വേഷിച്ച തൃശൂർ ക്രൈം ബ്രാഞ്ച് എസ്പി സാമ്പത്തിക ക്രമക്കേട് ഉണ്ടായിട്ടില്ല എന്ന് ഇടക്കാല റിപ്പോർട്ട് നൽകി. ഇതിനെതിരെ ആക്ഷേപങ്ങൾ ഉയർന്നതോടെ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിൻ ഷാ അടക്കം നാലു പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.

നേരത്തെ നഴ്സിങ് സംഘടനയായ യു.എന്‍.എയുടെ സാമ്പത്തിക തട്ടിപ്പിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. സംഘടനാ ഫണ്ട് വകമാറ്റിയതിന്റെ നിര്‍ണായക തെളിവുകളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. സംഘടനയുടെ ദേശീയ പ്രസിഡന്റായ ഒന്നാം പ്രതി ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 74 ലക്ഷം രൂപ വകമാറ്റിയതിന്റെ തെളിവുകളാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു

ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്നയുടെ അക്കൗണ്ടിലേക്ക് 2017ലും 2018ലുമായി 74 ലക്ഷം രൂപയാണ് കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും എത്തിയത്. ഇത് യു,എന്‍.എയുടെ ഫണ്ട് തന്നെയാണെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണക്ക് കൂട്ടല്‍. ഷോബി ജോസഫിനോ ജിത്തു പിഡിക്കോ നിതിന്‍ മോഹനോ ഷബ്നയ്ക്ക് പണം കൈമാറേണ്ട കാര്യമില്ല. മാത്രമല്ല ഇവര്‍ക്ക് ഇത്രയധികം തുക എവിടെ നിന്ന് ലഭിച്ചെന്ന കാര്യവും പരിശോധിക്കപ്പെട്ടു. ഇതില്‍ നിന്നാണ് യു.എന്‍.എയുടെ ഫണ്ട് തട്ടിച്ചതാണെന്ന് വ്യക്തമായത്.

64 ലക്ഷം രൂപയ്ക്ക് ഷബ്ന ഫ്ളാറ്റ് വാങ്ങുകയും 17 ലക്ഷം രൂപ ചെലവില്‍ ഇന്നോവാ കാര്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഈ രണ്ട് ഇടപാടും ഷബ്ന നടത്തിയത് വിദേശത്ത് നിന്ന് കൊണ്ടാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കേസിലെ അഞ്ചാം പ്രതിയാണ് ഷബ്ന. കേസില്‍ ജാസ്മിന്‍ ഷാ അടക്കം അഞ്ച് പേരും ചോദ്യം ചെയ്യലിന് തയ്യാറായിട്ടില്ല. എല്ലാവരും വിദേശത്ത് തുടരുകയാണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.

യുഎൻഎ ഒരു വർഷം പിരിക്കുന്നത് 45 കോടി രൂപ എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് .നേഴ്‌സുമാരുടെ സമരം വിജയത്തിന്റെ പ്രധാന കാരണം ‘കോൺഗ്രസ് എം പി.മാരുടെ സന്ദർഭോചിതമായ ഇടപെടലും കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശവും ആയിരുന്നു..വിജയം മാലാഖാമാർക്ക് സന്തോഷം പകർന്നു എങ്കിലും ‘യു.എൻ .ഇ ക്ക് എതിരെ അതിശക്തമായ പ്രചാരണം സോഷ്യൽ മീഡിയായിൽ ഉയരുന്നു. ജനകീയമല്ല യു.എൻ ഇ എന്നും സുതാര്യമല്ല എന്നും ആരോപണം .യു എൻ ഇ സമരത്തിന് കേരളത്തിൽ പിരിവായി എത്തിയത് കോടികൾ ആണ് എന്നതും അതിന്റെ കണക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല എന്നും ആരോപണം .യുഎൻഎ ഒരു വർഷം പിരിക്കുന്നത് നഴ്‌സുമാർ പോലും കേട്ടാൽ ഞെട്ടുന്ന കോടികളാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത് .ഒരു വർഷം 45 കോടി രൂപയാണ് യുഎൻഎ പിരിച്ചത് . യുഎൻഎയുടെ അഗസംഖ്യ അനുസരിച്ച് മാസവരിസംഖ്യ പിരക്കുന്നുണ്ടെന്നും ഇതെല്ലാം കൂടി കണക്കാക്കിയാണ് കോടികൾ വരുമെന്ന പ്രചരണം .കണക്കുകൾ വിവരിച്ചുകൊണ്ടുള്ള തുകയാണ് സോഷ്യൽ മീഡിയായിൽ വന്നിരിക്കുന്നത് . കൂടാതെ യുഎൻഎയുടെ അഗസംഖ്യയിലുള്ള വരുമാനത്തിന്റ കണക്ക് സുതാര്യമല്ല എന്നും ആരോപണം ഉന്നയിക്കുന്നു .

അതുപോലെ തന്നെ ആരോപണം ഉന്നയിക്കുന്നവരുടെ ആരോപണത്തെ സാധൂകരിക്കുന്ന മറ്റൊരുരു ചോദ്യം ഉയരുന്നുണ്ട്. യു.എൻ ഇ യുടെ സമര സമയത്ത് ലോകത്ത് എല്ലാ രാജ്യങ്ങളിൽ നിന്നും യു എൻ എ സപ്പോർട്ടിന് വേണ്ടി സാമ്പത്തിക സഹായം ഒഴുകി എത്തി എന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഒഴുകിയെത്തിയ കോടിക്കണക്കിനു രൂപയുടെ കണക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല എന്നും ഞെട്ടിക്കുന്നതാണ് .സമരം വിജയിച്ചതും വിജയിപ്പിച്ചതിനും ഒരുപാട് ഘടകങ്ങൾ ഉണ്ട് .പാവം നേഴ്‌സുമാരുടെ എന്നാൽ മാലാഖമാരുടെ വിയർപ്പിന്റെ അംശമായ പിരിവിൽ കള്ളത്തരം കാട്ടിയിട്ട് ഉണ്ടെങ്കിൽ അത് ഷമിക്കപ്പെടുന്നതല്ല എന്ന് ചിന്താഗതിയാണ് വിദേശ രാജ്യങ്ങളിലെ നേഴ്‌സുമാർ പ്രകടിപ്പിക്കുന്നത് .

യുഎൻഎയുടെ നേതൃത്വത്തിൽ കേരളത്തിലെ നഴ്‌സുമാർ നടത്തിയ സമരം ഐതിഹാസിക വിജയമാണ് നേടിയത്. ആശുപത്രി മാനേജ്‌മെന്റുകളുടെ എതിർപ്പിനെ ചെറുത്തു തോൽപ്പിച്ചത് യു.എൻ .എ നേതൃത്വത്തിൽ നടത്തിയ സമരത്തിലായിരുന്നു. എന്നാൽ, ഈ വിജയം മാനേജ്‌മെന്റുകളെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കയാണ് ആശുപത്രി മുതലാളിമാരുടെ പിണിയാളുകൾ എന്നും യു.എൻ ഇ ഭാരവാഹികൾ പറയുന്നു.യുഎൻഎ ഒരു വർഷം പിരിക്കുന്നത് നഴ്‌സുമാർ പോലും കേട്ടാൽ ഞെട്ടുന്ന കോടികളാണെന്ന് പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം മാത്രമാണ് കൊഴുക്കുന്നത്. യുഎൻഎയുടെ ഐക്യത്തെ തകർക്കാൻ വേണ്ടിയാണ് ആ ആസൂത്രിത നീക്കം നടക്കുന്നത് എന്നും ഇവർ പറയുന്നു.

വൻതോതിൽ സംഭാവനകൾ വാങ്ങുന്നു എന്ന വിധത്തിലുള്ള കള്ളപ്രചരണത്തിനെതിരെ യുഎൻഎ നേരിട്ട് രംഗത്തെത്തി. വാട്‌സ് ആപ്പ വഴിയു മറ്റും പ്രചരിക്കുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെന്ന് യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിന് പിന്നിൽ ഗൂഢോദ്ദേശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അംഗത്വ ഫീസിന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചരണങ്ങളെ ചെറുത്തുകൊണ്ട് ചെലവുകള കുറിച്ച് പറഞ്ഞാണ് യുഎൻഎയുടെ മറുപടി .എങ്കിലും ഇപ്പോഴും വിദേശ പണത്തിന്റെ വിശദാശംങ്ങൾ പുറത്ത് വന്നിട്ടില്ല എന്നത് സംസ്‍കാരം എന്നും വിലയിരുത്തുന്നവർ ഉണ്ട്.

ഇനി ഞങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ സംശയമുണ്ടെങ്കിൽ സർക്കാറിനോ, സാമ്പത്തിക ഏജൻസികൾക്കോ എതൊരന്യോഷണം നടത്തുന്നതിനെയും യുഎൻഎ സ്വാഗതം ചെയ്യുന്നുവെന്നും ജാസ്മിൻഷാ വ്യക്തമാക്കുന്നു . ഞങ്ങൾക്ക് ഒന്നും മറക്കാനില്ല.. അതിനാൽ ഭയവുമില്ല.. പൂർണ്ണമായും ഡിജിറ്റൽ സമ്പ്രദായത്തിൽ സാമ്പത്തികം കൈകാര്യം ചെയ്യുന്ന പ്രസ്ഥാനമാണ് യുഎൻഎ എന്നും സമര നേതാക്കൾ പറയുന്നു. എന്നാൽ വിദേശഫണ്ടിങ് വിശദാശംങ്ങൾ പുറത്ത് വിടാത്തത് കള്ളം പൊളിക്കുന്നു എന്നും എതിർപക്ഷം ആരോപിക്കുന്നു .

നഴ്സസ് അസോസിയേഷന്‍ ദേശീയപ്രസിഡന്റ് ജാസ്മിന്‍ ഷാ ആണ് കേസില്‍ ഒന്നാം പ്രതി. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരന്‍ ജിത്തു, ഡ്രൈവര്‍ നിധിന്‍ മോഹന്‍ എന്നിവര്‍ക്കെതിരെയാണ് ആദ്യം കേസെടുത്തത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. യുഎന്‍എയുടെ നേതൃത്വത്തില്‍ മൂന്നരക്കോടി രൂപയുടെ സാമ്പത്തിക കമക്കേട് നടത്തിയെന്നാരോപിച്ച് വൈസ്പ്രസിഡന്റ് സിബി മുകേഷാണ് പരാതിപ്പെട്ടിരുന്നത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ ഡി.ജി.പി. ഉത്തരവിട്ടിരുന്നു.

 

 

Top