യുഎൻഎ ഒരു വർഷം പിരിക്കുന്നത് 45 കോടി രൂപ!.. മാലാഖമാരുടെ പേര് പേരിൽ വൻ പണപ്പിരിവ് !..കോടികൾ വിദേശത്തുനിന്നും ഒഴുകിയെത്തി!

തിരുവനന്തപുരം: യുഎൻഎ ഒരു വർഷം പിരിക്കുന്നത് 45 കോടി രൂപ എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് .നേഴ്‌സുമാരുടെ സമരം വിജയത്തിന്റെ പ്രധാന കാരണം ‘കോൺഗ്രസ് എം പി.മാരുടെ സന്ദർഭോചിതമായ ഇടപെടലും കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശവും ആയിരുന്നു..വിജയം മാലാഖാമാർക്ക് സന്തോഷം പകർന്നു എങ്കിലും ‘യു.എൻ .ഇ ക്ക് എതിരെ അതിശക്തമായ പ്രചാരണം സോഷ്യൽ മീഡിയായിൽ ഉയരുന്നു. ജനകീയമല്ല യു.എൻ ഇ എന്നും സുതാര്യമല്ല എന്നും ആരോപണം .യു എൻ ഇ സമരത്തിന് കേരളത്തിൽ പിരിവായി എത്തിയത് കോടികൾ ആണ് എന്നതും അതിന്റെ കണക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല എന്നും ആരോപണം .യുഎൻഎ ഒരു വർഷം പിരിക്കുന്നത് നഴ്‌സുമാർ പോലും കേട്ടാൽ ഞെട്ടുന്ന കോടികളാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത് .ഒരു വർഷം 45 കോടി രൂപയാണ് യുഎൻഎ പിരിച്ചത് . യുഎൻഎയുടെ അഗസംഖ്യ അനുസരിച്ച് മാസവരിസംഖ്യ പിരക്കുന്നുണ്ടെന്നും ഇതെല്ലാം കൂടി കണക്കാക്കിയാണ് കോടികൾ വരുമെന്ന പ്രചരണം .കണക്കുകൾ വിവരിച്ചുകൊണ്ടുള്ള തുകയാണ് സോഷ്യൽ മീഡിയായിൽ വന്നിരിക്കുന്നത് . കൂടാതെ യുഎൻഎയുടെ അഗസംഖ്യയിലുള്ള വരുമാനത്തിന്റ കണക്ക് സുതാര്യമല്ല എന്നും ആരോപണം ഉന്നയിക്കുന്നു .

അതുപോലെ തന്നെ ആരോപണം ഉന്നയിക്കുന്നവരുടെ ആരോപണത്തെ സാധൂകരിക്കുന്ന മറ്റൊരുരു ചോദ്യം ഉയരുന്നുണ്ട്. യു.എൻ ഇ യുടെ സമര സമയത്ത് ലോകത്ത് എല്ലാ രാജ്യങ്ങളിൽ നിന്നും യു എൻ എ സപ്പോർട്ടിന് വേണ്ടി സാമ്പത്തിക സഹായം ഒഴുകി എത്തി എന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഒഴുകിയെത്തിയ കോടിക്കണക്കിനു രൂപയുടെ കണക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല എന്നും ഞെട്ടിക്കുന്നതാണ് .സമരം വിജയിച്ചതും വിജയിപ്പിച്ചതിനും ഒരുപാട് ഘടകങ്ങൾ ഉണ്ട് .പാവം നേഴ്‌സുമാരുടെ എന്നാൽ മാലാഖമാരുടെ വിയർപ്പിന്റെ അംശമായ പിരിവിൽ കള്ളത്തരം കാട്ടിയിട്ട് ഉണ്ടെങ്കിൽ അത് ഷമിക്കപ്പെടുന്നതല്ല എന്ന് ചിന്താഗതിയാണ് വിദേശ രാജ്യങ്ങളിലെ നേഴ്‌സുമാർ പ്രകടിപ്പിക്കുന്നത് .UNA -45 CRORE-2

യുഎൻഎയുടെ നേതൃത്വത്തിൽ കേരളത്തിലെ നഴ്‌സുമാർ നടത്തിയ സമരം ഐതിഹാസിക വിജയമാണ് നേടിയത്. ആശുപത്രി മാനേജ്‌മെന്റുകളുടെ എതിർപ്പിനെ ചെറുത്തു തോൽപ്പിച്ചത് യു.എൻ .എ നേതൃത്വത്തിൽ നടത്തിയ സമരത്തിലായിരുന്നു. എന്നാൽ, ഈ വിജയം മാനേജ്‌മെന്റുകളെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കയാണ് ആശുപത്രി മുതലാളിമാരുടെ പിണിയാളുകൾ എന്നും യു.എൻ ഇ ഭാരവാഹികൾ പറയുന്നു.യുഎൻഎ ഒരു വർഷം പിരിക്കുന്നത് നഴ്‌സുമാർ പോലും കേട്ടാൽ ഞെട്ടുന്ന കോടികളാണെന്ന് പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം മാത്രമാണ് കൊഴുക്കുന്നത്. യുഎൻഎയുടെ ഐക്യത്തെ തകർക്കാൻ വേണ്ടിയാണ് ആ ആസൂത്രിത നീക്കം നടക്കുന്നത് എന്നും ഇവർ പറയുന്നു.

വൻതോതിൽ സംഭാവനകൾ വാങ്ങുന്നു എന്ന വിധത്തിലുള്ള കള്ളപ്രചരണത്തിനെതിരെ യുഎൻഎ നേരിട്ട് രംഗത്തെത്തി. വാട്‌സ് ആപ്പ വഴിയു മറ്റും പ്രചരിക്കുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെന്ന് യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിന് പിന്നിൽ ഗൂഢോദ്ദേശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അംഗത്വ ഫീസിന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചരണങ്ങളെ ചെറുത്തുകൊണ്ട് ചെലവുകള കുറിച്ച് പറഞ്ഞാണ് യുഎൻഎയുടെ മറുപടി .എങ്കിലും ഇപ്പോഴും വിദേശ പണത്തിന്റെ വിശദാശംങ്ങൾ പുറത്ത് വന്നിട്ടില്ല എന്നത് സംസ്‍കാരം എന്നും വിലയിരുത്തുന്നവർ ഉണ്ട്.

ഇനി ഞങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ സംശയമുണ്ടെങ്കിൽ സർക്കാറിനോ, സാമ്പത്തിക ഏജൻസികൾക്കോ എതൊരന്യോഷണം നടത്തുന്നതിനെയും യുഎൻഎ സ്വാഗതം ചെയ്യുന്നുവെന്നും ജാസ്മിൻഷാ വ്യക്തമാക്കുന്നു . ഞങ്ങൾക്ക് ഒന്നും മറക്കാനില്ല.. അതിനാൽ ഭയവുമില്ല.. പൂർണ്ണമായും ഡിജിറ്റൽ സമ്പ്രദായത്തിൽ സാമ്പത്തികം കൈകാര്യം ചെയ്യുന്ന പ്രസ്ഥാനമാണ് യുഎൻഎ എന്നും സമര നേതാക്കൾ പറയുന്നു. എന്നാൽ വിദേശഫണ്ടിങ് വിശദാശംങ്ങൾ പുറത്ത് വിടാത്തത് കള്ളം പൊളിക്കുന്നു എന്നും എതിർപക്ഷം ആരോപിക്കുന്നു .

Top