വിദ്യാര്‍ഥിനികള്‍ ധരിക്കേണ്ട ഉള്‍വസ്ത്രത്തിന് വെള്ളയോ ചര്‍മ്മത്തിന്റെ നിറമോ ആയിരിക്കണം; വിവാദമായി സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവ്

പുണെ: വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് ഇറക്കിയ ഉത്തരവ് വിവാദമാകുന്നു. പുണെ എം.ഐ.ടി സ്‌കൂള്‍ മാനേജ്‌മെന്‍ിന്റെ ഉത്തരവാണ് വിവാദത്തിലായിരിക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

വിദ്യാര്‍ഥിനികള്‍ ധരിക്കേണ്ട ഉള്‍വസ്ത്രത്തിന് വെള്ളയോ ചര്‍മ്മത്തിന്റെ നിറമോ ആയിരിക്കണം എന്നാണ് അധികൃര്‍ ഉത്തരവ് ഇറക്കിയത്. ഇതു കൂടാതെ വിദ്യാര്‍ഥിനികള്‍ ശുചിമുറി ഉപയോഗിക്കുന്നതിന് സമയക്രമവും അധികൃതര്‍ നിശ്ചയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവരങ്ങള്‍ സ്‌കൂള്‍ ഡയറിയില്‍ രേഖപ്പെടുത്തിയ ശേഷം മാതാപിതാക്കളോട് ഒപ്പിട്ടു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

അതേസമയം തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ അധികൃതര്‍ തയാറായില്ല. ഇങ്ങനെ ഒരു നിര്‍ദേശം നല്‍കിയതില്‍ തങ്ങള്‍ക്ക് പ്രത്യേകം അജണ്ടകള്‍ ഒന്നുമില്ലെന്നും മുന്‍കാലങ്ങളിലുണ്ടായ ചില അനുഭവങ്ങളെ മുന്‍ നിര്‍ത്തിയാണ് ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ടു വച്ചത് എന്നും എം.ഐ.ടി സ്‌കൂള്‍ ഡയറക്ടര്‍ വ്യക്തമാക്കി.

Top