ഫീസ് കൊടുക്കാന്‍ വൈകി !..വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം പിതാവിന് മുന്നില്‍ അധ്യാപിക അഴിച്ചെടുത്തു.അര്‍ത്ഥനഗ്നരായി വീട്ടിലേക്ക് പറഞ്ഞയച്ചു

അധ്യാപകരില്‍ നിന്ന് ഇങ്ങനെ ഒരു പെരുമാറ്റം ഈ അച്ഛന്‍ പ്രതീക്ഷിച്ചുകാണില്ല.യൂണിഫോമിനുള്ള പണം കൊടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ബിഹാറില്‍ അധ്യാപിക പിതാവിന്റെ മുന്നില്‍ വച്ച് കുട്ടികളുടെ യൂണിഫോം അഴിച്ചെടുത്തു.ബഗുസരായി ജില്ലയിലാണ് സംഭവം.സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളാണ് വസ്ത്രം നഷ്ടമായി നാണക്കേടുകൊണ്ട് നില്‍ക്കേണ്ടിവന്നത് .കുട്ടികള്‍ ദരിദ്ര കുടുംബത്തിലുളഅളവരാണ് .പിതാവിന്റെ പരാതിയില്‍ അധ്യാപിക അഞ്ജന കുമാരിയേയും സ്‌കൂള്‍ ഡയറക്ടര്‍ക്കെതിരേയും കേസെടുത്തു.ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.വെള്ളിയാഴ്ച കുട്ടികളെ കൂട്ടാന്‍ എത്തിയ അച്ഛനോട് ടീച്ചറെ കാണണമെന്ന് ആവശ്യപ്പെട്ടതായി ഇളയമകള്‍ പറഞ്ഞു.അധ്യാപികയെ കണ്ടപ്പോള്‍ യൂണിഫോമിന്റെ പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടു.പണം ജൂണ്‍ തന്നെ അടയ്ക്കാമെന്ന് അറിയിച്ചെങ്കിലും പിതാവിന്റെ മുന്നില്‍ വച്ച് കുട്ടികളുടെ യൂണിഫോം അഴിച്ചെടുക്കുകയായിരുന്നു
സ്‌കൂള്‍ ഡയറക്ടറോട് സംഭവം പരാതിപ്പെടാന്‍ ചെന്നപ്പോള്‍ ഇദ്ദേഹം ശകാരിക്കുകയും ചെയ്തു.അര്‍ദ്ധനഗ്നരായിട്ടാണ് കുട്ടികള്‍ വീട്ടിലേക്ക് അച്ഛനൊപ്പം തിരിച്ചുപോയത് .

Top