സ്വാമിക്ക് പുറകെ…കല്യാണത്തിനും ലൈംഗിക ബന്ധത്തിനും വിസമ്മതിച്ച കാമുകന്റെ ലിംഗം കാമുകി മുറിച്ചുമാറ്റി.;യുവതിയും കുടുംബവും ഒളിവില്‍

ന്യൂഡല്‍ഹി : ലൈംഗിക ബന്ധത്തിനും വിവാഹത്തിനും വിസമ്മതിച്ച കാമുകന്റെ ലിംഗം യുവതി മുറിച്ചു മാറ്റി.22 എഫ്‌കെ സിനിമയുടെ മാതൃകയിലാണ് യുവതിയുടെ പ്രതികാരം.35കാരനായ യുവാവിനാണ് ലിംഗം നഷ്ടപ്പെട്ടത്. ഔട്ടര്‍ ഡല്‍ഹിയിലെ മംഗള്‍പുരിയില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ലിംഗം മുറിച്ച ശേഷം യുവതി തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവില്‍ പോയിരിക്കുകയാണ്. ഡല്‍ഹിയിലെ മംഗോള്‍ പുരയിലാണ് സംഭവം. 35കാരനായ തെരുവ് കച്ചവടക്കാരനായ യുവാവ് കാമുകിയുടെ സഹോദരന്റെ ഭാര്യ ഫോണ്‍ ചെയ്തതനുസരിച്ചായിരുന്നു ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റിലെത്തുന്നത് .വര്‍ഷങ്ങളായി പ്രണയത്തിലായരുന്ന ഇവര്‍ തമ്മില്‍ വിവാഹത്തെ ചൊല്ലി അവിടെ വെച്ച് വാക്കേറ്റമുണ്ടായി. തന്നെ വിവാഹം കഴിക്കണമെന്നു യുവതിയും വീട്ടുകാര്‍ സമ്മതിക്കില്ലെന്നു യുവാവും പറഞ്ഞതോടെ വിഷയം വഷളാവുകയായിരുന്നു.തുടര്‍ന്ന് യുവതി യുവാവിനെ കുളിമുറിയിലേക്ക് തള്ളിയിട്ടെന്നും യുവാവിന്റെ വസ്ത്രമൂരി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും പോലീസിനു നല്‍കിയ പരാതിയില്‍ യുവാവ് പറയുന്നു. എന്നാല്‍ ഇത് നിഷേധിച്ച യുവാവിനെ അടുക്കളയിലിരുന്ന കറികത്തി കൊണ്ടു വന്ന് കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി.actress-blurr4
എന്നിട്ടും സമ്മതം മൂളാതായപ്പോള്‍ ക്ഷുഭിതയായ യുവതി ലിംഗം ഛേദിക്കുകയായിരുന്നു. ഈ സമയം മുഴുവന്‍ യുവതിയുടെ സഹോദരനും ഭാര്യയും കൃത്യം ചെയ്യാന്‍ യുവതിക്ക് പ്രോല്‍സാഹനം നല്‍കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.രക്തം വാര്‍ന്നൊഴുകിയ യുവാവ് അലമുറയിട്ട് രക്ഷക്കായി പുറത്തേക്കോടിയപ്പോള്‍ ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോഴേക്കും യുവാവിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. മനപ്പൂര്‍വ്വം ഒരാളെ വേദനിപ്പിക്കാന്‍ ആയുധം കൈവശം വെച്ചതിന് സെക്ഷന്‍ 326 പ്രകാരം യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ യുവതിയേയും കുടുംബത്തേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.ഔട്ടര്‍ ഡല്‍ഹിയിലെ മംഗള്‍പുരിയില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ലിംഗം മുറിച്ച ശേഷം യുവതി തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവില്‍ പോയിരിക്കുകയാണ്.
ആക്രമിക്കപ്പെട്ട യുവാവ് തെരുവോര കച്ചവടക്കാരനാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ബുധനാഴ്ച വൈകിട്ട് കച്ചവടം കഴിഞ്ഞെത്തിയ യുവാവിനെ കാമുകിയുടെ ബന്ധുവായ സ്ത്രീ അവരുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി. വീട്ടിലെത്തിയ യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി യുവാവ് വിവാഹത്തിന് വിസമ്മതിച്ചു.തുടര്‍ന്ന് യുവാവിനെ ബാത്ത് റൂമിലേക്ക് ബലമായി വസ്ത്രം അഴിച്ച ശേഷം ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചു. എന്നാല്‍ യുവാവ് ഇതിനും വിസമ്മതിച്ചതോടെ യുവതി ഇയാളുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. സഹോദരനും യുവതിയുടെ ബന്ധുവായ സ്ത്രീയും നോക്കിനില്‍ക്കെയാണ് യുവതി ക്രൂരകൃത്യം ചെയ്തത്. ഇരുവരും ക്രൂരകൃത്യത്തിന് യുവതിക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ജനനേന്ദ്രിയം ഛേദിക്കപ്പെട്ട യുവാവ് രക്തം വാര്‍ന്ന നിലയില്‍ പുറത്തേക്ക് ഓടുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ട അയല്‍വാസികളാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. യുവതിക്കെതിരെ ആദ്യം മൊഴി നല്‍കാന്‍ തയ്യാറാകാതിരുന്ന യുവാവ് പിന്നീട് നടന്ന സംഭവങ്ങള്‍ പോലീസിനോട് വെളിപ്പെടുത്താന്‍ തയ്യാറായി.

Top